എൻ.സി.ബി ചെറിയ മീനുകെള പിടിക്കുന്ന തിരക്കിൽ; അദാനിയുടെ തുറമുഖത്തുനിന്ന് മയക്കുമരുന്ന് പിടികൂടിയതിൽ മൗനം -ഷമ മുഹമ്മദ്
text_fieldsന്യൂഡൽഹി: ആഡംബര കപ്പലിലെ ലഹരി കേസുമായി ബന്ധപ്പെട്ട് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചെറിയ മീനുകെള പിടിക്കുന്ന തിരക്കിലാണെന്ന് കോൺഗ്രസ് നേതാവ് ഡോ. ഷമ മുഹമ്മദ്. അതേസമയം ഗുജറാത്തിൽ അദാനിയുടെ ഉടമസ്ഥതയിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോ ഹെറോയ്ൻ പിടിച്ചെടുത്ത സംഭവത്തിൽ മൗനംപാലിക്കുകയാണെന്നും അവർ പറഞ്ഞു.
'ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസുമായി ബന്ധെപ്പട്ട് ചെറിയ മീനുകളെ പിടിക്കുന്ന തിരക്കിലാണ് എൻ.സി.ബി. എന്നാൽ അദാനിയുടെ മുന്ദ്ര തുറമുഖത്തുനിന്ന് 3000 കിലോഗ്രാം ഹെറോയ്ൻ പിടിച്ചെടുത്ത സംഭവത്തിലെ വലിയ മീനുകളെ പിടിക്കുന്നതിൽ എൻ.സി.ബി മൗനത്തിലാണ്. എന്തുകൊണ്ടാണ് എൻ.സി.പി മയക്കുമരുന്ന് മാഫയിയയിലെ രാജാക്കൻമാരെ പിടികൂടാത്തത്. അത് ആരുടെ ഉത്തരവിലാണ്?' -ഷമ ചോദിച്ചു.
മുംബൈ ആഡംബര കപ്പലിലെ ലഹരി കേസുമായി ബന്ധപ്പെട്ടായിരുന്നു ഷമയുടെ പ്രതികരണം. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേരാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവരുടെ അറസ്റ്റ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയിരുന്നു.
അദാനിയുടെ ഗുജറാത്തിലെ തുറമുഖത്തുനിന്ന് 3000 കോടി ഹെറോയ്ൻ പിടികൂടിയിരുന്നു. രണ്ട് കണ്ടെയ്നറുകളിലായാണ് മയക്കുമരുന്ന് എത്തിയത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനാണ് ലഹരി കടത്തെന്ന സൂചനകൾ ഉയർന്നിരുന്നു. അതേസമയം ഗുജറാത്തും കേന്ദ്രവും ഭരിക്കുന്ന ബി.ജെ.പി സർക്കാർ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു. സംഭവത്തിൽ വിദേശികളക്കം എട്ടുപേരാണ് പിടിയിലായത്. അന്തരാഷ്ട്ര വിപണയിൽ 21,000 കോടി രൂപ വിലവരും പിടിച്ചെടുത്തവക്ക്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്ന് വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയുടെ പേരിലാണ് കണ്ടെയ്നർ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.