എന്‍.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ് സർവീസിൽ നിന്ന് സ്വയം വിരമിക്കുന്നു
text_fieldsന്യൂഡല്‍ഹി: ജോലിയില്‍ നിന്ന് സ്വയം വിരമിക്കാനൊരുങ്ങി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ്. സഞ്ജയ് സിങ് നല്‍കിയ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.
2025-ജനുവരി വരെയായിരുന്നു സഞ്ജയ് സിങിന്റെ സര്‍വീസ് കാലാവധി. സ്വയം വിരമിക്കാനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഏപ്രില്‍ 30 ന് സഞ്ജയ് സിങിന്റെ സര്‍വീസ് അവസാനിക്കും. സ്വയം വിരമിക്കുന്നതിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയ എന്‍.സി.ബി സംഘത്തിലെ ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് സിങ്. 2021ലായിരുന്നു ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. ഇതിനുപിന്നാലെ എന്‍.സി.ബി. സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്‌ക്കെതിരേ പല ആരോപണങ്ങളും ഉയര്‍ന്നു. ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും ആരോപണമുയർന്നു. തുടർന്ന് സമീര്‍ വാംഖഡെയെ ആര്യന്‍ ഖാന്റെ കേസില്‍ നിന്നും മാറ്റി സഞ്ജയ് സിങിനെ കേസ് ഏൽപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.