ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻ.സി.ബി അന്വേഷണ സംഘം
text_fieldsമുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് എൻ.സി.ബി. പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആര്യൻഖാൻ ഗൂഢാലോചനയുടെ ഭാഗമായി എന്നതിനോ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ ഭാഗമായി എന്നതിനോ തെളിവുകളിലെന്നും എസ്. ഐ.ടി വ്യക്തമാക്കിയതായി 'ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡ് നടപടിക്രമങ്ങൾ പാലിച്ചല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിലെ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ തങ്ങളുടെ അന്വേഷണത്തിൽ ശ്രദ്ധയിൽപ്പെട്ടതായി എസ്. ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ, ഇതിൽ ആര്യൻ ഖാന് പങ്കുണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചിട്ടില്ല. ആര്യൻ ഖാനിൽ നിന്ന് ലഹരി മരുന്ന് പിടിച്ചിട്ടില്ല, റെയ്ഡ് നടപടികൾ ചിത്രീകരിച്ചില്ല എന്നു മാത്രമല്ല, ആര്യൻ ഖാനിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നുവെന്നും അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. രണ്ട് മാസത്തിനകം ഡൽഹിയിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും.
ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബൈ ഹൈകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അർബാസ് മെർച്ചെന്റ്, മുൺ മുൺ ധമേച്ഛ എന്നിവർക്കെതിരെയും ഗൂഢാലോചനക്ക് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.