എൻ.സി.ഇ.ആർ.ടി ബുക്കുകൾ ഇനി ഒാൺലൈൻ വിപണിയിലും
text_fieldsന്യൂഡൽഹി: എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾ ഇനി ഒാൺലൈൻ വിപണിയിലും ലഭ്യമാക്കുന്നു. ആഗസ്റ്റ് ഒമ്പത് മുതൽ ആമസോൺ, ഫ്ലിപ് കാർട്ട് തുടങ്ങി ഒാൺലൈൻ വിപണിയിലാണ് പുസ്തകം ലഭ്യമാക്കുന്നത്. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ സമയത്ത് ലഭിക്കുന്നില്ല എന്ന പരാതിക്കുപുറമേ സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങൾ വൻ വില കൊടുത്ത് വാങ്ങുന്നത് തടയുന്നതിനും വേണ്ടിയാണ് ഒാൺലൈൻ വിപണിയിലും ലഭ്യമാക്കുന്നതെന്നാണ് എൻ.സി.ഇ.ആർ.ടി പറയുന്നത്.
സ്കൂൾ അധികൃതർക്കും പുസ്തകം ഒാൺലൈനായി വാങ്ങാനും പണം പിന്നീട് അടക്കാനും സംവിധാനമുണ്ട്. മറ്റുള്ളവർക്ക് ഒാൺലൈനായിത്തന്നെ പണം അടച്ചാലേ പുസ്തകം ലഭിക്കൂ. പല സ്വകാര്യ സി.ബി.എസ്.ഇ സ്കൂളുകളും സ്വകാര്യ പ്രസാധകരുടെ പാഠപുസ്തകങ്ങൾ വാങ്ങി വൻ തുകക്ക് വിൽക്കുന്നു എന്ന പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് സ്കൂളുകളിൽ നിന്നുള്ള പുസ്തകവിൽപന അവസാനിപ്പിക്കാൻ നേരത്തേ മാനവശേഷിവികസനമന്ത്രാലയം തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.