ന്യൂനപക്ഷ മേഖലകളിൽ കൂടുതൽ സ്കൂളുകൾ തുടങ്ങണമെന്ന് എൻ.സി.ഇ.ആർ.ടി
text_fieldsന്യൂഡൽഹി: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കൂടുതൽ സ്കൂളുകൾ തുടങ്ങണമെന്ന് നാഷനൽ കൗൺസിൽ ഒാഫ് എജുേക്കഷൻ റിസർച് ആൻഡ് ട്രെയിനിങ് ( എൻ.സി.ഇ.ആർ.ടി). ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ മിക്ക സ്കൂളുകളിലും പലവിധ വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്നുണ്ട്. എല്ലാ അധ്യാപകരും മത, സംസ്കാരിക വൈവിധ്യങ്ങളെക്കുറിച്ച് വിദ്യാർഥികളെ ബോധാവന്മാരാക്കണം.
ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ അവരുടെ മത ആഘോഷങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കണമെന്നും എൻ.സി.ഇ.ആർ.ടി പറയുന്നു. മുസ്ലിം വിഭാഗം തിങ്ങിപ്പാർക്കുന്ന മേഖലകളിൽ കൂടുതൽ ഉർദു മീഡിയം സ്കൂളുകൾ തുടങ്ങണമെന്നും നിർദേശങ്ങളിലുണ്ട്.
അതേസമയം, ന്യൂനപക്ഷ മേഖലകളിൽ കേന്ദ്ര സ്കൂളുകളും കോളജുകളും തുടങ്ങണമെന്ന് ന്യൂനപക്ഷ മന്ത്രാലയം രൂപവത്കരിച്ച അഫ്സൽ അമാനുല്ല ചെയർമാനായ സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, ഒരുവർഷത്തിലധികമായിട്ടും ഇതിൽ തുടർനടപടിയുണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.