എൻ.സി.എൽ.എ.ടി: ജസ്റ്റിസ് ചീമ വീണ്ടും സ്ഥാനമേറ്റു
text_fieldsന്യൂഡൽഹി: നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ (എൻ.സി.എൽ.എ.ടി) ആക്റ്റിങ് ചെയർപേഴ്സനായി ജസ്റ്റിസ് അശോക് ഇഖ്ബാൽ സിങ് ചീമ വീണ്ടും സ്ഥാനമേറ്റു. ഈ മാസം 20 വരെ അദ്ദേഹത്തിന് തുടരാമെന്ന സുപ്രീംകോടതി വിധിയെ തുടർന്നാണ് ഇത്. പിരിച്ചുവിട്ട നടപടി റദ്ദാക്കി തൽസ്ഥാനത്ത് പുനഃസ്ഥാപിച്ചതായി അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വ്യാഴാഴ്ച കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ, എൻ.സി.എൽ.എ.ടിയുടെ വെബ്സൈറ്റിൽ നിർബന്ധിത അവധിയിൽ പോയ ജസ്റ്റിസ് എം. വേണുഗോപാലിെൻറ പേരാണ് ആക്റ്റിങ് ചെയർമാെൻറ സ്ഥാനത്തുള്ളത്. ചീമയെ മുൻ ചെയർമാനെന്നാണ് സൈറ്റിൽ പറയുന്നത്. സുപ്രീംകോടതി ജഡ്ജിമാരടങ്ങുന്ന സെലക്ട് കമ്മിറ്റി തയാറാക്കിയ പട്ടിക പരിഗണിക്കാതെ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ വെച്ച് ട്രൈബ്യൂണലുകളിലെ ഒഴിവുകൾ നികത്തിയതിനെ ബുധനാഴ്ച സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. അതിനിടയിലാണ് നാഷനൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ അധ്യക്ഷ പദവിയിൽനിന്ന് ഇൗ മാസം 20ന് വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് ചീമയെ 10 ദിവസം മുെമ്പ പിരിച്ചുവിട്ടത്. സർവിസിൽനിന്ന് പുറത്താക്കിയതുമൂലം വിധിപറയാൻ മാറ്റിവെച്ച അഞ്ച് കേസുകളിൽ തുടർനടപടിക്ക് കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് ചീമ ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.