എൻ.സി.പിയുമായി സഖ്യമുണ്ടായിരുന്നു; കൂട്ടായ തീരുമാനം ഉടൻ -ഖാർഗെ
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിൽ എൻ.സി.പിക്കൊപ്പം നിൽക്കണമോ എന്നതിൽ കോൺഗ്രസ് കൂട്ടായ തീരുമ ാനമെടുക്കുമെന്ന് മല്ലികാർജുൻ ഖാർഗെ. തെരഞ്ഞെടുപ്പിന് മുമ്പ് എൻ.സി.പിയുമായി കോൺഗ്രസ് സഖ്യം ചേർന്നിരുന്നു. എന്നാൽ സർക്കാർ രൂപീകരണം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ടെന്നും ഖാർഗെ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ശരദ് പവാറുമായി ചർച്ച നടത്തും. കോൺഗ്രസിെൻറ അന്തിമതീരുമാനം ഉടൻ അറിയിക്കുമെന്നും ഖാർഗെ പറഞ്ഞു.
മുംബൈയില്‍ എന്‍.സി.പി എം.എല്‍.എമാരുടെ യോഗം നടന്നുവരികയാണ്. ഉച്ചക്ക് ഒന്നിന് പാര്‍ട്ടി ഉന്നതതല യോഗവും നടക്കും.
കോൺഗ്രസ് ഹൈകമാൻഡ് പ്രതിനിധികൾ മുംബൈയിലെത്തി ശരദ് പവാറുമായി ചർച്ച നടത്തുമെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.