മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി എൻ.സി.പി നേതാവ് ശരദ് പവാർ
text_fieldsമുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി കൂടിക്കാഴ്ച നടത്തി എൻ.സി.പി നേതാവ് ശരദ് പവാർ. വ്യാഴാ്ച വൈകീുട്ടാണ് അരമണിക:ൂർ നീണ്ട കൂടിക്കാഴ്ച നടന്നത്. കഴിഞ്ഞ വർഷം മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സംഖ്യത്തെ തള്ളിയിട്ട് ഷിൻഡെ വിഭാഗം അധികാരത്തിലേറിയതിനു ശേഷം ആദ്യമായാണ് എൻ.സി.പി നേതാവുമായി കൂടിക്കാഴ്ച.
മഹാ വികാസ് അഘാഡിയിലെ സഖ്യ കക്ഷിയാണ് എൻ.സി.പി. എൻ.സി.പി നേതാവ് അജിത് പവാർ ബി.ജെ.പിയിലേക്ക് പോകുമെന്നും ഷിൻഡെക്ക് പകരം മുഖ്യമന്ത്രിയാകുമെന്നുമെല്ലാം അഭ്യൂഹങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇത്തം ആരോപണങ്ങൾ തണുത്തിരിക്കുമ്പോഴാണ് ശരദ് പവാർ ഷിൻഡെയെ കാണുന്നത്.
അജണ്ട വ്യക്തമല്ലാത്തതിനാൽ കൂടിക്കാഴ്ച അഭ്യൂഹങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. അതേസമയം, മുംബൈയിലെ മറാത്താ മന്ദിറിലെ അമൃത് മഹോത്സവ് വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ശരദ് പവാർ പിന്നീട് ട്വീറ്റ് ചെയ്തു.
കൂടാതെ, മറാത്തി സിനിമാ മേഖലയിലും നാടക, കലാ മേഖലകളിലുമുള്ള കലാകാരൻമാരുടെ പ്രശ്നങ്ങൾ തിരിച്ചറിയാൻ യോഗം സംഘടിപ്പിക്കുന്ന കാര്യവും ചർച്ചയായി എന്ന് പവാർ മറാത്തിയിലുള്ള ട്വീറ്റഇൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.