എൻ.സി.പി നേതാവിെൻറ സ്വത്ത് ജപ്തിക്ക് ഉത്തരവ്
text_fieldsമുംബൈ: മുതിർന്ന എൻ.സി.പി നേതാവും മഹാരാഷ്ട്ര നിയമസഭ പ്രതിപക്ഷ നേതാവുമായ ധനഞ്ജയ് മുണ്ടെയുടെ സ്വത്തുക്കൾ ജപ്തിചെയ്യാൻ കോടതി ഉത്തരവ്. അംബജോഗയ് അഡീഷനൽ ജില്ല കോടതി ജഡ്ജി ധനഞ്ജയ് ദേശ്പാണ്ഡെയാണ് കോടികളുടെ ബാങ്ക് വായ്പ തിരിച്ചടച്ചില്ലെന്ന കേസിൽ സ്വത്തുക്കൾ ജപ്തിചെയ്യാൻ ഉത്തരവിട്ടത്.
ബീഡ് ജില്ലയിലെ സാന്ത് ജഗമിത്ര സഹകരണ കോട്ടൺ മില്ലിെൻറ ഡയറക്ടർമാരിലൊരാളായ മുണ്ടെ ബീഡ് സെൻട്രൽ സഹകരണ ബാങ്കിൽനിന്ന് 2003നും 2011നും ഇടയിൽ കോടികൾ വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടക്കാൻ കഴിവുണ്ടോയെന്ന് പരിശോധിക്കാതെയും രേഖകൾ ഹാജരാക്കാതെയുമാണ് വായ്പ തരപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ ബോധ്യമായി. മുണ്ടെയുടെ സ്വത്തുക്കൾ കൈമാറ്റം ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്.
അതേസമയം, കോടതിവിധി ദുർവ്യാഖ്യാനം ചെയ്ത് എതിരാളികൾ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് മുണ്ടെ ആരോപിച്ചു. കമ്പനി ഡയറക്ടർമാർക്കെല്ലാം ഉത്തരവ് ബാധകമാണെന്നും ഇതൊരു ഇടക്കാല വിധി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.