നവാബ് മാലിക്കിനെതിരെ 1000 കോടിയുടെ മാനനഷ്ടകേസ്; മറുപടി നൽകാൻ ആറാഴ്ചത്തെ സമയം നൽകി കോടതി
text_fieldsമുംബൈ: മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനും മറ്റു ഏഴുപേർക്കുമെതിരെ മുംബൈ ജില്ല സഹകരണ ബാങ്ക് നൽകിയ 1000 കോടിയുടെ മാനനഷ്ട കേസിൽ മറുപടി പറയാൻ ആറാഴ്ചത്തെ സമയം അനുവദിച്ച് ബോംബെ ഹൈകോടതി.
ജൂലൈ ഒന്നിനും നാലിനുമിടയിൽ ബാങ്കിനെതിരെ അടിസ്ഥാന രഹിതവും അപകീർത്തികരവുമായ പോസ്റ്ററുകൾ മുംബൈയിലെ തിരക്കേറിയ ഇടങ്ങളിൽ സ്ഥാപിച്ചു. ഇത് മുംബൈ നിവാസികൾ കാണാനിടയായി. മാലിക്കും സംഘവുമാണ് ഇതിനുപിന്നിലെന്നും ബാങ്കിന്‍റെ ഹരജിയിൽ പറയുന്നു.
ആയിരക്കണക്കിന് പേർ പോസ്റ്ററുകൾ കണ്ടു. ഇതുമൂലം ബാങ്കിന്‍റെ പ്രതിച്ഛായ നഷ്ടമായെന്നും 1000 കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ഹരജിയിൽ പറയുന്നു.
മാലിക്കിനും കൂട്ടർക്കും വിഷയത്തിൽ ബാങ്ക് നോട്ടീസ് അയച്ചിരുന്നതായും എന്നാൽ മാലിക്കിന്‍റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ലഭിച്ചില്ലെന്നും ബാങ്ക് േകാടതിയെ അറിയിച്ചു. അതേസമയം േപാസ്റ്ററുകൾ സ്ഥാപിച്ച സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് മാലിക് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.