സവാള കയറ്റുമതി നിരോധനം: പ്രധാനമന്ത്രിക്ക് ഉള്ളി പാർസലയച്ച് പ്രതിഷേധം
text_fieldsമുംബൈ: സവാള കയറ്റുമതി നിരോധിച്ചതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര എൻ.സി.പിയുടെ വനിതാ ഘടകം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശിയാരിക്കും സവാള പാർസൽ അയച്ചു. അഞ്ച് കിലോ വീതം പോസ്റ്റൽ വകുപ്പ് വഴിയാണ് പാർസലയച്ചത്. പുറമെ, പ്രധാനമന്ത്രിക്ക് അയക്കാൻ 36 ജില്ലകളിൽ കലക്ടർമാരെയും പാർസൽ ഏൽപിച്ചു.
ഇത് പ്രധാനമന്ത്രിക്കുള്ള വൈകിയ ജന്മദിന സമ്മാനമാണെന്നും ഉള്ളി കർഷകരുടെ കണ്ണീരിലേക്കുള്ള ശ്രദ്ധക്ഷണിക്കലാണെന്നും സംസ്ഥാന അധ്യക്ഷ രുപാലി ചകങ്കർ പറഞ്ഞു. വായിൽ തോന്നിയത് വിളിച്ചു പറയുന്നവർക്ക് കൂടിക്കാഴ്ചക്ക് സമയമനുവദിക്കുന്ന ഗവർണർക്ക് പക്ഷേ ഉള്ളി കർഷകരെ കാണാൻ നേരമില്ല. അതിനാലാണ് ഗവർണർക്കും പാർസലയച്ചതെന്ന് രുപാലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.