Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപവാറിൻെറ ഭീമൻ ജന്മദിന...

പവാറിൻെറ ഭീമൻ ജന്മദിന കേക്കിനായി എൻ.സി.പി പ്രവർത്തകരുടെ കൂട്ടയടി; വൈറലായി വിഡിയോ video

text_fields
bookmark_border
Guests go berserk for cake at Sharad Pawar’s 80th birthday party
cancel
camera_alt

ബീഡിൽ നടന്ന പവാറിൻെറ ജന്മദിനാഘോഷ ചടങ്ങിൽ നിന്ന്​

മുംബൈ: ശനിയാഴ്​​ചയാണ്​ നാഷനലിസ്​റ്റ്​ കോൺഗ്രസ്​ പാർട്ടി (എൻ.സി.പി) അധ്യക്ഷൻ ശരദ്​ പവാർ 80ാം ജന്മദിനം ആഘോഷിച്ചത്​. 81 കിലോയുടെ കേക്കുമായാണ്​ മഹാരാഷ്​ട്ര മന്ത്രി ധനഞ്​ജയ്​ മുണ്ടെ ശരദ്​ പവാറിൻെറ ജന്മദിനാഘോഷ പരിപാടി ഒരുക്കിയത്​. ബീഡിൽ ഒരുക്കിയ പരിപാടിയിൽ നടൻ ഗോവിന്ദ പ​ങ്കെടുത്തിരുന്നു. എന്നാൽ പാർട്ടിക്കാകെ ക്ഷീണം വരുത്തുന്ന രീതിയിലായിരുന്നു പരിപാടിയിലെ അണികളുടെ പ്രവർത്തി.

കേക്ക്​ മുറിച്ച്​ അതിഥികൾ പിൻവാങ്ങിയതോടെ ഭീമൻ കേക്കിനായി അടികൂടുകയും ഉന്തും തള്ളും വരേ അരങ്ങേറുകയും ചെയ്​തതിൻെറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

മാസ്​ക്​ പോലും ധരിക്കാതെ കോവിഡ്​ ചട്ടങ്ങൾ കാറ്റിൽ പറത്തിയ പ്രവർത്തകർ കേക്ക്​ കൈയ്യിട്ട്​ വാരുന്നത്​ ദൃശ്യത്തിൽ വ്യക്തമായിരുന്നു. ഉന്തിനും തള്ളിനുമിടയിൽ ചിലർ വീഴുകയും പരസ്പരം തള്ളുകയും കുത്തുകയും ചെയ്യുന്നതും കാണാമായിരുന്നു. ഒടുവിൽ പൊലീസ്​ ഇടപെട്ടാണ്​ രംഗം ശാന്തമാക്കിയത്​.

നാല്​ തവണ മഹാരാഷ്​ട്ര മുഖ്യമന്ത്രിയായിരുന്ന പവാർ 1991-1993 കാലയളവിൽ പ്രതിരോധ മന്ത്രിയായും യു.പി.എ സർക്കാറുകളിൽ കൃഷി വകുപ്പും കൈകാര്യം ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawarNCPviral video
Next Story