എൻ.സി.പി-കോൺഗ്രസ്-ശിവസേന സഖ്യം പിന്തുണക്കത്ത് രാജ്ഭവനിൽ സമർപ്പിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് എൻ.സി.പി-കോൺഗ്രസ്-ശിവസേന നേതാക്കൾ 162 എം.എൽ.എമാരുടെ പിന്തുണ അറിയ ിച്ചുകൊണ്ടുള്ള കത്ത് ഗവർണർക്ക് നൽകി. ശിവസേന നേതാവ് ഏക്നാഥ് ഷിണ്ഡെ, എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ, കോൺഗ്രസ് ന േതാക്കളായ ബാലെസാഹെബ് തൊറാട്, അശോക് ചവാൻ തുടങ്ങിയ നേതാക്കളാണ് തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ രാജ്ഭവനിലെത് തി കത്ത് നൽകിയത്.
ഗവർണർ സ്ഥലത്തില്ലാത്തതിനാൽ കാണാനായില്ല. ആവശ്യമെങ്കിൽ മുഴുവൻ എംഎൽഎമാരെയും ഹാജരാക്കാൻ തയ്യാറാണെന്ന് നേതാക്കൾ അറിയിച്ചു. സിപിഎം, സമാജ്‌വാദി പാർട്ടി, സ്വാഭിമാൻ പക്ഷ, സ്വതന്ത്രരും നേതാക്കൾക്കൊപ്പം രാജ്ഭവനിലെത്തി. വ്യാജ രേഖയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ സർക്കാർ രൂപീകൃതമായതെന്ന് എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ ആരോപിച്ചു.
മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പിന് സുപ്രീംകോടതിയിൽ ആവശ്യമുന്നയിച്ച സാഹചര്യത്തിൽ ബി.ജെ.പി വിലയ്ക്കെടുക്കുന്നത് തടയാൻ എം.എൽ.എമാരെ ഹോട്ടലുകളിൽ താമസിപ്പിച്ച് സുരക്ഷയൊരുക്കിയിരിക്കുകയാണ് എൻ.സി.പി-കോൺഗ്രസ്-ശിവസേന സഖ്യം. മുംബൈ നഗരത്തിലെ വിവിധ ആഡംബര ഹോട്ടലുകളിലാണ് എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്നത്. പാർട്ടി പ്രവർത്തകരും മറ്റും ഇവർക്ക് സുരക്ഷ ഒരുക്കുകയാണ്.
സാന്താക്രൂസ് ഈസ്റ്റിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് എൻ.സി.പി എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്നത്. ശിവസേന അന്തേരിയിലെ ലളിത് ഹോട്ടലിലും കോൺഗ്രസ് ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലിലുമാണ് തങ്ങളുടെ എം.എൽ.എമാരെ താമസിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.