എൻ.ഡി. തിവാരിയുടെ മകെൻറ മരണം കൊലപാതകമെന്ന് സൂചന
text_fieldsന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അന്തരിച്ച എൻ.ഡി. തിവാരിയുടെ മകൻ രോഹിത് ശേഖറിെൻറ മരണം കൊലപാതകമാണെന ്ന് സംശയം. 40കാരനായ രോഹിത് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രോഹിതി േൻറത് അസ്വാഭാവിക മരണമാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട ്ടു. അജ്ഞാതർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുമുണ്ട്.തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചതാകാമെന്നാണ് കരുതുന്നത്. ഡൽഹി അഖിലേന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (എയിംസ്) ഡോക്ടർമാരാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ഡി. തിവാരിയുടെ മകനാണെന്ന് ആറു വർഷം നിയമയുദ്ധം നടത്തി സ്ഥാപിച്ച രോഹിത് തിവാരിയുടെ മരണം ഇക്കഴിഞ്ഞ ബുധനാഴ്ച ആകസ്മികമായായിരുന്നു. ഭാര്യക്കും അമ്മക്കുമൊപ്പം കഴിഞ്ഞിരുന്ന രോഹിതിെൻറ മരണം ഉച്ചയുറക്കത്തിനിെട ആയിരുന്നു എന്നാണ് ആദ്യ റിപ്പോർട്ട്. സാകേതിലെ ആശുപത്രിയിൽ മരിച്ചനിലയിലാണ് രോഹിതിനെ എത്തിച്ചത്. ദേഹത്ത് പരിക്കൊന്നുമുണ്ടായിരുന്നില്ല.
പൊലീസിെൻറ അന്വേഷണം കുടുംബാംഗങ്ങൾക്ക് നേരെയാണ് നീങ്ങുന്നത്. കുടുംബം മരണത്തിൽ സംശയം പ്രകടിപ്പിക്കുകയോ പൊലീസിൽ പരാതി നൽകുകയോ ചെയ്തിരുന്നില്ല. മരണസമയത്ത് ഭാര്യ അപൂർവയും രോഹിതിെൻറ ജ്യേഷ്ഠനും വീട്ടുജോലിക്കാരുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ ഉജ്ജ്വല തിവാരി ആശുപത്രിയിലായിരുന്നു. രോഹിതിെൻറ മൂക്കിൽനിന്ന് രക്തം വരുന്നതായി വീട്ടിൽനിന്ന് േഫാണിൽ വിവരം അറിയിച്ചതിനെത്തുടർന്ന് അമ്മയാണ് ആംബുലൻസുമായി എത്തി മകനെ ആശുപത്രിയിലെത്തിച്ചത്. രോഹിതിേൻറത് സ്വഭാവിക മരണമാണെന്ന് പറഞ്ഞ അമ്മ എന്നാൽ, മരണത്തിലേക്ക് നയിച്ച കാരണങ്ങൾ പിന്നീട് വെളിപ്പെടുത്താമെന്ന് പറഞ്ഞിരുന്നു.
മകനാണെന്ന രോഹിതിെൻറ അവകാശവാദം എൻ.ഡി. തിവാരി അംഗീകരിക്കാത്തതിനാൽ 2008ലാണ് രോഹിത് കോടതിയിെലത്തിയത്. ഡി.എൻ.എ ടെസ്റ്റിനെ തുടർന്ന് 2014ൽ ഡൽഹി ഹൈകോടതി രോഹിത് തിവാരിയുടെ മകനാണെന്ന് വിധിച്ചു. അന്ന് തിവാരിക്ക് 88 വയസ്സായിരുന്നു. കോടതി വിധി അംഗീകരിച്ച അദ്ദേഹം രോഹിതിെൻറ അമ്മയെ വിവാഹം കഴിക്കുകയുംചെയ്തു. 2017ൽ ബി.ജെ.പിയിൽ ചേർന്ന എൻ.ഡി. തിവാരി കഴിഞ്ഞവർഷമാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.