മണിപ്പൂരിൽ ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ച് കുകി പീപ്പിൾസ് അലയൻസ്
text_fieldsഇംഫാൽ: കുകി പീപ്പിൾസ് അലയൻസ് (കെ.പി.എ) മണിപ്പൂരിലെ ബി.ജെ.പി സർക്കാറിനുള്ള പിന്തുണ പിൻവലിച്ചു. മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുന്നണി വിട്ടത്.
എൻ.ഡി.എ വിടുന്ന കാര്യം വ്യക്തമാക്കി കെ.പി.എ പ്രസിഡന്‍റ് ടോങ്മാങ് ഹോകിപ് ഗവർണർക്ക് കത്തയച്ചതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. ‘നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തി മണിപ്പൂരിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാറിനുള്ള പിന്തുണ ഫലവത്തല്ല എന്ന് മനസ്സിലാക്കുന്നു. അതനുസരിച്ച്, മണിപ്പൂർ സർക്കാറിനുള്ള കെ.പി.എയുടെ പിന്തുണ ഇതിനാൽ പിൻവലിച്ചു, ഇനി അത് അസാധുവായി കണക്കാക്കാം’ -കത്തിൽ വ്യക്തമാക്കുന്നു.
കെ.പി.എ പിന്തുണ പിൻവലിച്ചെങ്കിലും സർക്കാറിന് ഭൂരിപക്ഷം നഷ്ടമാവില്ല. രണ്ട് എം.എൽ.എമാരാണ് കെ.പി.എക്ക് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.