യു.പിയിൽ യുവരാജാക്കൻമാർക്ക് സംഭവിച്ചത് ബിഹാറിലും ആവർത്തിക്കും -മോദി
text_fieldsന്യൂഡൽഹി: നാല് വർഷങ്ങൾക്ക് മുമ്പ് യു.പിയിൽ യുവരാജാക്കൻമാർക്ക് സംഭവിച്ചത് ബിഹാറിലും ആവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് വർഷം മുമ്പ് അധികാരം പിടിക്കാൻ യു.പിയിൽ രണ്ട് യുവരാജാക്കൻമാർ കൈ കൊടുത്തു. അവരെ ജനം വീട്ടിലേക്ക് തിരിച്ചയച്ചുവെന്ന് മോദി ഓർമിപ്പിച്ചു. രാഹുൽ ഗാന്ധിയുടേയും അഖിലേഷ് യാദവിേൻറയും പേര് പരാമർശിക്കാതെയായിരുന്നു മോദിയുടെ വിമർശനം.
ഇപ്പോൾ കാട്ടുഭരണത്തിനായി രണ്ട് യുവരാജാക്കൻമാർ ഒന്നിച്ചിരിക്കുകയാണ്. ബിഹാറിലെ ജനങ്ങൾ അവരെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയും. ഇരട്ട എഞ്ചിനുള്ള സർക്കാറാണ് ഇപ്പോൾ ബിഹാറിനെ മുന്നോട്ട് നയിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
ഇരട്ട എഞ്ചിനുള്ള എൻ.ഡി.എ സർക്കാർ ബിഹാറിെൻറ വികസനം നടപ്പിലാക്കാൻ പ്രതിജ്ഞാബദ്ധമാണ്. സ്വന്തം കസേര സംരക്ഷിക്കാനാണ് രണ്ട് യുവരാജാക്കൻമാരുടെയും ശ്രമം. ബിഹാറിലെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയാണ് എൻ.ഡി.എ സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ രണ്ടാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പ് റാലികളിലാണ് മോദി പങ്കെടുക്കുന്നത്. ലാലു പ്രസാദ് യാദവിെൻറ ശക്തികേന്ദ്രമായ ചാപ്രയിലാണ് മോദിയുടെ ഇന്നത്തെ പ്രചാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.