മോദി സർക്കാർ നിങ്ങളുടെ പണം സമ്പന്നരുടെ പോക്കറ്റുകളിലേക്ക് മാറ്റി; കേന്ദ്രസർക്കാറിനെതിരെ ആഞ്ഞടിച്ച് രാഹുൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസർക്കാറിനുമെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച് ബിഹാറിലെ രാഹുൽ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി. നിങ്ങളുടെ പണം ബാങ്ക് അക്കൗണ്ടുകളിലിടുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ, സമ്പന്നരുടെ പോക്കറ്റുകളിലേക്കാണ് അത് പോയത്. കള്ളപണത്തിനെതിരെ പോരാടാൻ അവർ ആഹ്വാനം ചെയ്തു. പക്ഷേ നോട്ട് നിരോധിച്ചപ്പോൾ ബാങ്കുകൾക്ക് മുന്നിലുണ്ടായിരുന്ന ക്യൂവിൽ നിങ്ങൾ അദാനിയെ കണ്ടോ? അവർ എ.സി മുറികളിൽ വിശ്രമത്തിലായിരുന്നുവെന്ന് രാഹുൽ പറഞ്ഞു.
സമ്പന്നർക്ക് വഴികാട്ടുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. ഇതിനായി കർഷകരേയും ചെറിയ കച്ചവടക്കാരെയും അവർ ദ്രോഹിക്കുന്നു. ഇതിെൻറ ഏറ്റവും വലിയ തെളിവാണ് ജനവിരുദ്ധമായ കാർഷിക ബില്ലുകളെന്നും രാഹുൽ വ്യക്തമാക്കി.
ഗാൽവാനിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ 1,200 കിലോ മീറ്റർ പ്രദേശം ചൈന കൈയടക്കി. എന്നിട്ടും ആരും ഇന്ത്യൻ ഭൂപ്രദേശത്തേക്ക് എത്തിയിട്ടില്ലെന്ന മോദിയുടെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ബിഹാറിൽ നിന്നുള്ള തൊഴിലാളികൾ ലോക്ഡൗണിനെ തുടർന്ന് പലായനം ചെയ്യപ്പെട്ടപ്പോൾ അവരെ സഹായിക്കാൻ കേന്ദ്രസർക്കാർ എത്തിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.