ശത്രുഘ്നൻ സിൻഹയുടെ സീറ്റ് രവിശങ്കർ പ്രസാദിന്
text_fieldsപട്ന: ബിഹാറിലെ 40ൽ 39 സീറ്റുകളിലും എൻ.ഡി.എ സ്ഥാനാർഥികളായി. ബി.ജെ.പി, മുഖ്യമന്ത്രി നി തീഷ് കുമാറിെൻറ ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു), കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാെൻറ ലോ ക് ജനശക്തി (എൽ.ജെ.പി) എന്നിവയും അടങ്ങിയ എൻ.ഡി.എ മുന്നണിയുടെ പ്രമുഖ നേതാക്കളെല്ലാം മ ത്സരരംഗത്തുണ്ട്.
അതേസമയം, ഏതാനും വർഷങ്ങളായി പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന് ന ബി.ജെ.പി എം.പി ശത്രുഘ്നൻ സിൻഹക്ക് പ്രതീക്ഷിച്ച പോലെതന്നെ സീറ്റില്ല. അദ്ദേഹത്തിെൻ റ മണ്ഡലമായ പട്ന സാഹിബിൽ കേന്ദ്രമന്ത്രിയും സംസ്ഥാനത്തെ ബി.ജെ.പിയുടെ പ്രമുഖ നേതാവുമായ രവിശങ്കർ പ്രസാദാണ് മത്സരിക്കുക. ശത്രുഘ്നൻ സിൻഹ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുെമന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
സഖ്യകക്ഷിയായ എൽ.ജെ.പിയുെട പിടിവാശി കാരണം പ്രമുഖ നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ്ങിന്, സിറ്റിങ് സീറ്റായ നവാഡ നഷ്ടപ്പെട്ടു. ഗിരിരാജ് ബേഗുസരായിൽ മത്സരിക്കുെമന്ന് പട്ടിക പ്രഖ്യാപിച്ചുെകാണ്ട് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിെൻറ ചുമതലയുമുള്ള ഭൂപേന്ദ്ര യാദവ് ശനിയാഴ്ച പട്നയിൽ അറിയിച്ചു.
ഭൂപേന്ദ്ര യാദവ്, കേന്ദ്ര മന്ത്രിസഭാംഗങ്ങളായ രാധാ മോഹൻ സിങ്, ആർ.കെ. സിങ്, അശ്വിനി കുമാർ ചൗബെ, രാംകൃപാൽ യാദവ് തുടങ്ങിയവരും മത്സരരംഗത്തുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നിത്യാനന്ദ റായ് ഉജിയാർപൂരിലും ദേശീയ വക്താവ് രാജീവ് പ്രതാപ് റൂഡി സരനിലും മത്സരിക്കും. ഇരുവരുടെയും സിറ്റിങ് സീറ്റുകളാണിത്. നവാഡയിൽ എൽ.ജെ.പിയുടെ ചന്ദൻ കുമാറാണ് മത്സരിക്കുന്നത്.
മറ്റൊരു ദേശീയ നേതാവ് ഷാനവാസ് ഹുസൈൻ ആഗ്രഹിച്ചിരുന്ന ഭഗൽപൂർ ജെ.ഡി.യു കൈക്കലാക്കി. എൽ.ജെ.പി അധ്യക്ഷൻ പാസ്വാൻ തെൻറ ശക്തിദുർഗമായ ഹാജിപൂർ, സഹോദരനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ പശുപതികുമാർ പരസിന് കൈമാറി.
പാസ്വാൻ രാജ്യസഭ സീറ്റാണ് ആഗ്രഹിക്കുന്നത്. മകൻ ചിരാഗ് പാസ്വാൻ സിറ്റിങ് സീറ്റായ ജാമുയിൽനിന്നുതന്നെ ജനവിധി തേടും. കഘാരിയ ആണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്. ഇവിടെ സിറ്റിങ് എം.പി മെഹബൂബ് അലി കൈസർ വീണ്ടും മത്സരിക്കുമോ എന്ന് അറിവായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.