അടുത്ത ലക്ഷ്യം രാജ്യസഭയിൽ ഭൂരിപക്ഷം; കരുക്കൾ നീക്കിത്തുടങ്ങി എൻ.ഡി.എ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷവുമായി അധികാരം നിലനിർത്തിയ എ ൻ.ഡി.എയുടെ അടുത്ത ലക്ഷ്യം രാജ്യസഭയിലും ഭൂരിപക്ഷം സ്വന്തമാക്കൽ. പാർലമെൻറിൽ പ്രധാ നപ്പെട്ട നിയമങ്ങൾ പാസാക്കിയെടുക്കുന്നതിന് ഉപരിസഭയിൽ കൂടി ഭൂരിപക്ഷം അനിവാര്യ മാണ് എന്ന വിലയിരുത്തലിൽ അതിനുള്ള കരുക്കൾ നീക്കിത്തുടങ്ങുകയാണ് എൻ.ഡി.എ.
നില വിൽ 245 അംഗ രാജ്യസഭയിൽ 101 സീറ്റുകളാണ് എൻ.ഡി.എക്കുള്ളത്. കൂടാതെ, മൂന്ന് സ്വതന്ത്രരടക് കം ആറുപേരുടെ പിന്തുണയുമുണ്ട്. പുറമെ ഒരു അംഗം അടുത്ത വർഷമാദ്യം വിരമിക്കുേമ്പാൾ അതിലേക്കും എൻ.ഡി.എ നോമിനിയായിരിക്കും വരിക. ഇതോടെ 108 സീറ്റുകളാവും എൻ.ഡി.എക്ക്.
2020 നവംബറിനിടെ 75 രാജ്യസഭ സീറ്റുകൾ ഒഴിവുവരുന്നുണ്ട്. ഇവയിൽ 20ഒാളം കൈപ്പിടിയിലൊതുക്കാനായാൽ എൻ.ഡി.എക്ക് ഭൂരിപക്ഷത്തിനുവേണ്ട 123 സീറ്റ് മറികടക്കാം. അങ്ങനെ സംഭവിച്ചാൽ ഒന്നര പതിറ്റാണ്ടിനിടെ രാജ്യസഭയിൽ ഭൂരിപക്ഷം നേടുന്ന ആദ്യ സർക്കാറാവുമിത്.
എം.എൽ.എമാരുടെ എണ്ണമാണ് രാജ്യസഭ എം.പിമാരുടെ തെരഞ്ഞെടുപ്പിൽ നിർണായകമാവുക. 403ൽ 310 സീറ്റുള്ള ഉത്തർപ്രദേശിൽനിന്നാവും ഇതിൽ കൂടുതലും കിട്ടുക. തമിഴ്നാട്ടിൽനിന്ന് എ.െഎ.എ.ഡി.എം.കെയുടെ പിന്തുണയിൽ ആറ് സീറ്റ് നേടാനാവും. അസം, രാജസ്ഥാൻ, ഒഡിഷ, കർണാടക, മിസോറം, മേഘാലയ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽനിന്നെല്ലാം സീറ്റുകൾക്ക് സാധ്യതയുണ്ട്. കൂടാതെ ഇൗ വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാന, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ മികച്ച വിജയം നേടാനായാൽ എൻ.ഡി.എ രാജ്യസഭ എം.പിമാരുടെ എണ്ണം ഇനിയും കൂടും.
2020ഒാടെ രാജ്യസഭയിൽ ഭൂരിപക്ഷം നേടാനായാൽ നാലു വർഷത്തോളം എൻ.ഡി.എ സർക്കാറിന് നിയമങ്ങൾ പാസാക്കാൻ അനായാസ പാത ഒരുങ്ങും. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ലോക്സഭ പാസാക്കിയെങ്കിലും മുത്തലാഖ് ബിൽ, പൗരത്വ ഭേദഗതി ബിൽ, മോേട്ടാർ വാഹന ബിൽ, ഭൂമി ഏറ്റെടുക്കൽ ബിൽ തുടങ്ങിയ പല ബില്ലുകളും രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ തടസ്സം നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.