ബിഹാറിൽ എൻ.ഡി.എ സീറ്റ് വിഭജനം പൂർത്തിയായി
text_fieldsപട്ന: ബിഹാറിൽ എൻ.ഡി.എ സഖ്യത്തിെൻറ സീറ്റ് വിഭജനം പൂർത്തിയായി. 40 സീറ്റുകളിൽ 17 എണ്ണത ്തിൽ വീതം ബി.ജെ.പിയും ജനതാദൾ യുനൈറ്റഡും ആറെണ്ണത്തിൽ ലോക് ജനശക്തി പാർട്ടിയും മത്സ രിക്കും. സംയുക്ത വാർത്തസമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷന്മാരായ നിത്യാനന്ദ് റായ് (ബി.ജെ.പി), ബഷിഷ്ത നാരായൺ സിങ് (ജെ.ഡി.യു), പശുപതി കുമാർ പരസ് (എൽ.ജെ.പി) എന്നിവർ സംബന്ധിച്ചു.
പശ്ചിം ചമ്പാരൻ, പുർവി ചമ്പാരൻ, മുസഫർപുർ, സരൺ, മഹാരാജ്ഗഞ്ച്, മധുബനി, ദാർബൻഗ, ഉജൈർപുർ, ബെഗുസരായ്, പട്ന സാഹിബ്, പാട്ലിപുത്ര, ആര, ബക്സർ, സസാറം, ഒൗറംഗാബാദ്, അറാറിയ എന്നിവിടങ്ങളിലാണ് ബി.ജെ.പി ജനവിധി തേടുക. വാൽമീകിനഗർ, സിവാൻ, ഗോപാൽഗഞ്ച്, ജെഹാൻബാദ്, ഗയ, കറാകട്, മധേപുര, സുപോൾ, ജൻജാർപുർ, സിതാമർഹി, പുർണിയ, കിഷൻഗഞ്ച്, ബൻക, ഭഗൽപുർ, മുൻഗെർ, നളന്ദ, കതിഹാർ എന്നവയാണ് ജനതാദൾ യുനൈറ്റഡ് മത്സരിക്കുന്ന മണ്ഡലങ്ങൾ. ലോക് ജനശക്തി പാർട്ടി ഹാജിപുർ, സമസ്തിപുർ, ജമുയി, നവാദ, ഖഗാരിയ, വൈശാലി എന്നീ സീറ്റുകളിലാണ് ജനവിധി തേടുക.
രാഷ്ട്രീയ ജനതാദൾ, കോൺഗ്രസ്, രാഷ്ട്രീയ ലോക്സമത പാർട്ടി, ഹിന്ദുസ്ഥാനി അവാം മോർച്ച, ലോക്താന്ത്രിക് ജനതാദൾ, വികാശീൽ ഇൻസാൻ പാർട്ടി എന്നിവയടങ്ങിയ മഹാസഖ്യത്തിെൻറ സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ചയുണ്ടയേക്കുമെന്ന് സൂചനയുണ്ട്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് ബിഹാറിൽ വോെട്ടടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.