ആരും ഒന്നും അറിഞ്ഞില്ല; ഉൗഹം പാറിക്കളിച്ചു
text_fieldsന്യൂഡൽഹി: അവസാന മണിക്കൂറുകൾ വരെ മാധ്യമങ്ങൾ അറിഞ്ഞത് രണ്ടു കാര്യങ്ങൾ മാത്രം. പ്രധ ാനമന്ത്രി നരേന്ദ്ര മോദി തന്നെ. അരുൺ ജെയ്റ്റ്ലി മിക്കവാറും മന്ത്രിസഭയിൽ ഉണ്ടാവില ്ല. പുതിയ മന്ത്രിസഭയുടെ രൂപവും ഭാവവും എന്തായിരിക്കുമെന്ന് ചെറുതും വലുതുമായ ചാനലു കൾക്കോ പത്രങ്ങൾക്കോ അതിനപ്പുറം അറിവുണ്ടായിരുന്നില്ല.
എല്ലാം അറിഞ്ഞത് രണ്ടു പേർ മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ എന്നിവർ. പുതിയ മ ന്ത്രിമാരെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നത് അവർ കണിശമായി നിയന്ത്രിച്ചു. അതിനിടയിൽ പുതിയ മന്ത്രിമാരെക്കുറിച്ച വാർത്തകൾ ഉൗഹക്കഥകൾ മാത്രമായി. ഉൗഹിച്ചതിൽ ചിലത് ലക്ഷ്യം കണ്ടു; പലതും പാളി.
ഏഴുമണിക്ക് സത്യപ്രതിജ്ഞ ചെയ്യേണ്ട മന്ത്രിമാരെപ്പോലും വിവരം അറിയിച്ചത് വ്യാഴാഴ്ച രാവിലെയോ ഉച്ചക്കോ മാത്രം. മന്ത്രിസ്ഥാനത്തെച്ചൊല്ലി ജനതാദൾ-യു പ്രതിഷേധം ഉയർത്തിയതുപോലും വിവര നിയന്ത്രണത്തിെൻറ മൂക്കുകയറിൽ കുരുങ്ങി. അമിത് ഷാ മന്ത്രിയാകുന്നതും സുഷമ സ്വരാജ് മന്ത്രിയാകാത്തതുമെല്ലാം ഉറപ്പിക്കാനാവാതെ മാധ്യമ പ്രവർത്തകർ വലഞ്ഞു.
കേരളത്തിൽനിന്ന് സഹമന്ത്രിയായ വി. മുരളീധരൻ വിവരറിഞ്ഞത് ഉച്ചതിരിഞ്ഞ് മൂന്നരയോടെ മാത്രം. മന്ത്രിയാവില്ലെന്ന് ഡൽഹിയിലുള്ള അൽേഫാൺസ് കണ്ണന്താനം ഉറപ്പിച്ചതും അപ്പോൾ മാത്രം. തിരുവനന്തപുരത്ത് തോറ്റ കുമ്മനം രാജശേഖരെൻറ ഡൽഹി യാത്ര മന്ത്രിയാകാനാണെന്ന് ഉൗഹം പരന്നതല്ലാതെ, അദ്ദേഹത്തിെൻറ റോൾ സത്യപ്രതിജ്ഞ ചടങ്ങിലെ കാഴ്ചക്കാരേൻറതു മാത്രമായി.
മുൻകാലങ്ങളിലൊന്നും ഉണ്ടാകാത്ത നിയന്ത്രണമാണ് സംഭവിച്ചത്. മോദി സർക്കാറിെൻറ രണ്ടാമൂഴത്തിെൻറ പൊതുചിത്രവും അതാകാനാണ് സാധ്യത. വിവരങ്ങൾ കൈമാറിക്കിട്ടാത്ത സ്ഥിതി. അറിയുന്നവർ ഉദ്യോഗസ്ഥരോ നേതാക്കളോ ഭയപ്പാടുമൂലം പങ്കുവെക്കാൻ മടിക്കുന്ന സ്ഥിതി. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് അനൗപചാരികമായി വിവരങ്ങൾ പങ്കുവെക്കാൻ ചിലപ്പോഴെങ്കിലും ധൈര്യം കാണിച്ചത് അരുൺ ജെയ്റ്റ്ലി മാത്രമായിരുന്നു. അത് ഇക്കുറി ഇല്ലാതെയുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.