Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.ഡി.എ= നോ ഡാറ്റ...

എൻ.ഡി.എ= നോ ഡാറ്റ അവൈലബിൾ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്​ ശശി തരൂർ

text_fields
bookmark_border
എൻ.ഡി.എ= നോ ഡാറ്റ അവൈലബിൾ; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച്​ ശശി തരൂർ
cancel

ന്യൂഡൽഹി: കർഷക ആത്മഹത്യ, ലോക്​ഡൗണിനിടെ മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം എന്നിവയിൽ ഔദ്യോഗിക കണക്കുകൾ ലഭ്യമല്ലെന്ന കേന്ദ്രസർക്കാർ മറുപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ എം.പി ശശി തരൂർ. എൻ.ഡി.എയുടെ പൂർണരൂപം നോ ഡാറ്റ അവൈലബിൾ (ഒരു വിവരവും ലഭ്യമല്ല) എന്നായി മാറിയെന്ന്​ ശശി തരൂർ ട്വിറ്ററിലൂടെ വിമർശിച്ചു.

'' ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ച്​ വിവരങ്ങളില്ല, കർഷക ആത്മഹത്യയുടെ കണക്കില്ല, സാമ്പത്തിക ഉയർച്ചയെ കുറിച്ചുള്ളത്​ തെറ്റായ വിവരങ്ങൾ, കോവിഡ്​ മരണങ്ങളിൽ അവ്യക്തമായ കണക്ക്​, ജി.ഡി.പി വളർച്ചയെ കുറിച്ച്​ തെളിവില്ലാത്ത കണക്ക്​, ഇൗ സർക്കാർ അവരുടെ പേരിനെ അർത്ഥപൂർണമാക്കുന്നതാണ്​. എൻ.ഡി.എ എന്നാൽ നോ ഡാറ്റ അവൈലബിൾ''- ശശി തരൂൾ ട്വീറ്റ്​ ചെയ്​തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ധനകാര്യമന്ത്രി നിർമല സീതാരാമൻ, ആഭ്യന്തരമന്ത്രി അമിത്​ ഷാ എന്നിവരുടെ കാർട്ടൂൺ ചിത്രവും തരൂർ ട്വീറ്റിനൊപ്പം പങ്കുവെച്ചു.

പാർലമെൻറിൽ പ്രതിപക്ഷത്തി​െൻറ ചോദ്യത്തിന്​ ആത്മഹത്യ ചെയ്​ത കർഷകരുടെ എണ്ണമോ ലോക്​ഡൗണിനിടെ മരിച്ച ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണമോ, കോവിഡ്​ മൂലം എത്രപേർ തൊഴിൽ നഷ്​ടമുണ്ടായെന്നോ, രാജ്യത്തെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണമോ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു കേന്ദ്രസർക്കാറി​െൻറ മറുപടി. രാജ്യത്ത്​ എത്ര പ്ലാസ്​മ ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നോ, കോവിഡ്​ മൂലം ​എത്ര ആരോഗ്യപ്രവർത്തകർക്കും ഡോക്​ടർമാർക്കും ജീവൻ നഷ്​ടമായി എന്നതിനെ കുറിച്ചോ ഒരു രേഖയും സർക്കാറി​െൻറ കൈയിൽ ഇല്ല.

കർഷക ബില്ലി​െൻറ പശ്ചാത്തലത്തിൽ രാജ്യത്തെ കർഷകരുടെ ആത്മഹത്യയെ കുറിച്ചുള്ള ചോദ്യത്തിന്​ സംസ്ഥാനങ്ങൾ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല എന്നാണ്​ സർക്കാർ മറുപടി നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central GovernmentShashi TharoorParliamentNo Data Avalaible
Next Story