‘നിര്‍ഭയ്’ മിസൈല്‍ പരീക്ഷണം വിജയം
text_fieldsബാലസോര്‍: പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ദീര്‍ഘദൂര സബ് സോണിക് ക്രൂസ് മിസൈലായ ‘നിര്‍ഭയ്’ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തുള്ള ചാന്ദിപുരില്നിന്ന് ചൊവ്വാഴ്ച രാവിലെ 11.20 നാണ് 1,000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ വിക്ഷേപിച്ചത്. ഇത്തരത്തിൽ തദ്ദേശീയമായി നിർമിച്ച അഞ്ചാമത്തെ മിസൈലാണിത്.
2013 മാർച്ച് 12നായിരുന്നു ആദ്യ പരീക്ഷണം. എന്നാൽ, സാേങ്കതിക-സുരക്ഷ പ്രശ്നങ്ങൾ കാരണം പാതിവഴിയിൽ പരീക്ഷണം ഉപേക്ഷിച്ചു. 2014 ഒക്ടോബർ 17ന് നടന്ന രണ്ടാം പരീക്ഷണം വിജയിച്ചു. 2015 ഒക്ടോബർ 16ലെ മൂന്നാം പരീക്ഷണത്തിൽ 128 കിലോമീറ്റർ പിന്നിട്ടശേഷം മിസൈലിെൻറ ഗതിമാറി. 2016 ഡിസംബർ 21ലെ നാലാം പരീക്ഷണവും പരാജയമായിരുന്നു.
മിസൈലിെൻറ പ്രവർത്തനം പ്രതീക്ഷിച്ചതുേപാലെ തൃപ്തികരമായിരുന്നുവെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെൻറ് ഒാർഗനൈസേഷൻ വക്താവ് അറിയിച്ചു. പ്രതിരോധ വകുപ്പിന് കീഴിലുള്ള അഡ്വാൻസ്ഡ് സിസ്റ്റം ലബോറട്ടറി (എ.എസ്.എൽ)യിൽ വികസിപ്പിച്ച സോളിഡ് റോക്കറ്റ് േമാേട്ടാർ ബൂസ്റ്ററാണ് ഇതിൽ ഘടിപ്പിച്ചത്. ആറു മീറ്ററാണ് മിസൈലിെൻറ നീളം. വീതി 0.52 മീറ്റർ.
അതിനൂതന സാേങ്കതികവിദ്യ ഉപയോഗിച്ച് വിക്ഷേപണ കേന്ദ്രത്തിലിരുന്ന് ഗതി നിയന്ത്രിക്കാൻ സാധിക്കുന്ന മിസൈലിന് 300 കിലോവരെ ഭാരം ചുമക്കാനാവും. വിക്ഷേപണം വിജയമായതോടെ പോര് വിമാനങ്ങളിൽനിന്ന് 1,000 കിലോമീറ്റര്‍ ദൂരെയുള്ള ശത്രുകേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താൻ ഇനിമുതൽ ഇന്ത്യൻ സൈന്യത്തിന് സാധിക്കും.
കേരളീയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.