ഇന്ത്യയെ എതിർത്തവർക്ക് തക്കതായ മറുപടി നൽകി; രാജ്യം കരുത്ത് നേടും -മോദി
text_fieldsന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യയെ എതിർത്ത രാജ്യത്തിന് തക്കതായ മറുപടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്ത് പ്രസംഗത്തിലാണ് മോദി ചൈന വിഷയം ഉയർത്തിയത്. എല്ലാ പ്രതിസന്ധികളും മറികടന്ന് ഇന്ത്യ ശക്തമായ രാജ്യമായി മാറുമെന്നും മോദി പറഞ്ഞു.
ലഡാക്കിൽ രക്തസാക്ഷികളായ സൈനികർക്ക് മുമ്പിൽ രാജ്യം പ്രണമിക്കുന്നു. അവരുടെ വീര്യം രാജ്യം എപ്പോഴും ഒാർമിക്കും. അതിർത്തിയിലെ സൈനികർ രാജ്യത്തെ അപകടങ്ങളിൽ നിന്നും സംരക്ഷിക്കുമെന്നും മോദി പറഞ്ഞു. സൗഹൃദം എങ്ങനെ കാത്തു സൂക്ഷിക്കാമെന്ന് ഇന്ത്യക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ എല്ലാ ജനങ്ങളും മെയ്ക്ക് ഇൻ ഇന്ത്യക്ക് പിന്തുണ നൽകുന്നുണ്ട്. സ്വാശ്രയഭാരതം ഉണ്ടാക്കുന്നതിനാണ് എല്ലാവരുടെയും ശ്രമം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.