ഇന്ത്യൻ സൈന്യം എപ്പോഴും യുദ്ധത്തിന് തയാർ; ഒരിഞ്ച് ഭൂമി പോലും ചൈനക്ക് നൽകില്ല -അമിത് ഷാ
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൈന്യം ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ തയാറാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ചൈനീസ് സൈനികരോട് യുദ്ധത്തിന് തയാറാകാൻ പ്രസിഡൻറ് ഷീജിങ് പിങ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഷായുടെ പരാമർശം. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എല്ലാ രാജ്യങ്ങളും യുദ്ധത്തിന് തയാറാണ്. ഏത് തരത്തിലുമുള്ള വെല്ലുവിളികൾ നേരിടാനാണ് സൈന്യത്തെ രാജ്യങ്ങൾ സജ്ജമാക്കുന്നത്. ഇന്ത്യൻ സൈന്യവും യുദ്ധത്തിന് തയാറാണ്. എതെങ്കിലുമൊരു പ്രസ്താവനക്ക് മറുപടിയായല്ല ഞാൻ ഇക്കാര്യം പറയുന്നതെന്നും അമിത് ഷാ പറഞ്ഞു.
നയതന്ത്രതലത്തിൽ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലഡാക്കിലേയും അരുണാചൽ പ്രദേശിലേയും ചൈനീസ് അവകാവാദത്തെ കുറിച്ചുള്ള ചോദ്യത്തിന് അത് സങ്കീർണമായ പ്രശ്നമാണെന്നും ഇപ്പോൾ ചർച്ച ചെയ്യാനാവില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിൽ ഇന്ത്യയുടെ നിലപാട് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്.ജയശങ്കറും പാർലമെൻറിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.