Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർദാർ പ​േട്ടലാണ്​...

സർദാർ പ​േട്ടലാണ്​ കശ്​മീരിനെ കൈകാര്യം ചെയ്​തിരുന്നതെങ്കിൽ ചരിത്രം മറ്റൊന്നായേനെ-ജിതേന്ദ്രസിങ്​

text_fields
bookmark_border
സർദാർ പ​േട്ടലാണ്​ കശ്​മീരിനെ കൈകാര്യം ചെയ്​തിരുന്നതെങ്കിൽ ചരിത്രം മറ്റൊന്നായേനെ-ജിതേന്ദ്രസിങ്​
cancel

ഗുവാഹത്തി: ജമ്മു കശ്​മീരിനെ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റു സർദാർ വല്ലഭായ്​ പ​േട്ടലിനെ അനുവദിച്ചിരുന്നെങ്കിൽ ഇന്ത്യൻ ചരിത്രം മറ്റൊന്നാകുമായിരുന്നുവെന്ന്​ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്​. ആഭ്യന്തര മന്ത്രിയായിരുന്നിട്ടും കശ്​മീർ ഒഴികെയുള്ള സംസ്​ഥാനങ്ങളുടെ ഭരണം മാത്രമാണ്​ അദ്ദേഹത്തിനുണ്ടായിരുന്നതെന്നും സിങ്​ പറഞ്ഞു. 

ജമ്മു കശ്​മീരി​​​​െൻറ ഭാഗങ്ങൾ ഇന്ന്​ പാക്​സ്​താ​ൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുകയാണ്​. തനിക്കാണ്​ കശ്​മീരിനെ മറ്റാരേക്കാളും അറിയാവുന്നതെന്ന നെഹ്​റുവി​​​​െൻറ വിശ്വാസമായിരുന്നു ഇതിനു കാരണം.

അതിനാൽ നെഹ്​റു ത​​​​​െൻറ ആഭ്യന്തര മന്ത്രിയെ പോലും കശ്​മീർ ​ൈകകാര്യം ​െചയ്യാൻ അനുവദിച്ചില്ലെന്നും ജിതേന്ദ്ര സിങ്​ കൂട്ടിച്ചേർത്തു. നെഹ്​റുവിന്​ മുൻ ജമ്മു കശ്​മീർ മുഖ്യമന്ത്രി ഷെയ്​ഖ്​ അബ്​ദുല്ലയുമായി അടുപ്പമുണ്ടായിരുന്നുവെന്നും അതിനാൽ നെഹ്​റു പക്ഷപാതപരമായാണ്​ കശ്​മീർ വിഷയം കൈകാര്യം ചെയ്​തതെന്നും ജിതേന്ദ്ര സിങ്​ ആരോപിച്ചു.

സർദാർ വല്ലഭായ്​ പ​േട്ടൽ ഹൈദരാബാദ് ഇന്ത്യക്ക്​​ ലഭിക്കാനായി കശ്​മീർ പാകിസ്​താന്​ വാഗ്​ദാനം ചെയ്​തിരുന്നെന്ന മുതിർന്ന കോൺഗ്രസ്​ നേതാവ്​ സൈഫുദ്ദീൻ സോസി​​​​െൻറ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jammu and kashmirJitendra Singhmalayalam newsSardar Vallabhbhai PatelIndia News
News Summary - ndian history would have been different if Sardar Patel handled J-K: Jitendra Singh-india news
Next Story