എൻ.ഡി.ടി.വി റെയ്ഡ്: നടപടി ചാനൽചർച്ചയിൽ നിന്ന് ബി.ജെ.പി നേതാവിനെ ഇറക്കിവിട്ടതിന് പിന്നാലെ
text_fieldsന്യൂഡൽഹി: എൻ.ഡി.ടി.വിക്ക് എതിരായ സി.ബി.െഎ റെയ്ഡ് പ്രൈം ടൈം ചർച്ചയിൽ നിന്ന് ബി.ജെ.പി നേതാവിനെ ഇറക്കിവിട്ടതിന് പിന്നാലെ. ചാനൽ ചെയർപേഴ്സൺ പ്രണോയ് റോയിയുടെയും ഭാര്യ രാധികയുടെയും വീടുകളിലും അവർക്ക് ഒാഹരികളുള്ള കമ്പനിയിലും നടത്തിയ സി.ബി.െഎ റെയ്ഡിനെതിരെ പ്രതികരിച്ച് ദേശീയനേതാക്കളും മുതിർന്ന പത്രപ്രവർത്തകരും രംഗത്തുവന്നു.
ചാനലിെൻറ പ്രൈംടൈം ചർച്ചകളിൽ അടക്കം ബി.ജെ.പി സർക്കാറിെൻറയും സംഘ്പരിവാർ സംഘടനകളുടെയും നടപടികൾെക്കതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചോദ്യങ്ങൾ ഉന്നയിക്കുകയുമാണ് എൻ.ഡി.ടി.വിയുടെ ശൈലി. ജൂൺ രണ്ടിലെ സംവാദ പരിപാടി ‘ലെഫ്റ്റ്, റൈറ്റ്, സെൻറർ’ ൽ നിന്ന് ബി.ജെ.പി ദേശീയ വക്താവ് സംപിത് പാത്രയെ ചാനലിെനതിരെ മോശമായി പ്രതികരിച്ചതിന് എക്സിക്യൂട്ടിവ് എഡിറ്റർ നിഥി റാസ്താൻ ഇറക്കിവിട്ടിരുന്നു. കന്നുകാലിനിരോധന വിജ്ഞാപനത്തിനും അതിെൻറ പ്രത്യാഘാതത്തിനും മേലായിരുന്നു ചർച്ച. കോൺഗ്രസിെൻറ ശർമിഷ്ട മുഖർജി, ഡി.എം.കെയുടെ ശരവണൻ, കോമൺവെൽത്ത് ഹ്യൂമൻറൈറ്റ്സ് ഇൻഷ്യേറ്റിവിലെ സഞ്േജായ് ഹസാരിക്ക, സംപിത് പാത്ര എന്നിവരായിരുന്നു പാനലിൽ ഉണ്ടായിരുന്നത്.
കണ്ണൂരിൽ യൂത്ത് കോൺഗ്രസുകാർ പശുവിനെ പരസ്യമായി കശാപ്പ് ചെയ്തതടക്കം പാനൽ അംഗങ്ങൾ ഉന്നയിച്ചു. ഇതിനിടെ സംസാരിച്ച സംപിത് പാത്ര ചാനലിന് ചില അജണ്ടകളുണ്ടെന്നും കോൺഗ്രസിനോട് താൽപര്യമുണ്ടെന്നും പറഞ്ഞു. ആരോപണത്തിൽ ഖേദം പ്രകടിപ്പിക്കുകയോ അല്ലെങ്കിൽ പരിപാടിയിൽ നിന്ന് പോവുകയോ വേണമെന്ന് റാസ്താൻ ആവശ്യപ്പെട്ടു. ഇതിന് സംപിത് പാത്ര തയാറാവാത്തതോടെ പരിപാടിയിൽ നിന്ന് പോകാൻ റാസ്താൻ പറഞ്ഞു. തുടർന്ന് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടിവന്ന സംപിത് പാത്ര ട്വിറ്ററിൽ നടപടിെക്കതിരെ പ്രതികരിച്ചിരുന്നു.
നരേന്ദ്ര മോദി അധികാരത്തിൽ വന്നശേഷം 2016നവംബർ നാലിന് എൻ.ഡി.ടി.വിയുടെ ഒരു ദിവസത്തെ സംപ്രേക്ഷണം നിരോധിക്കാൻ ശിപാർശ ചെയ്തതാണ് ആദ്യത്തെ നടപടി. തുടർന്ന് വാർത്താവിനിമയ സംപ്രേഷണ മന്ത്രാലയം നവംബർ ഒമ്പതിന് ഏകദിന സംപ്രേഷണം നിരോധിച്ചു. പത്താൻകോട്ട് സൈനികകേന്ദ്രത്തിലേക്കുള്ള തീവ്രവാദി ആക്രമണം സംബന്ധിച്ച് തന്ത്രപരമായ വിശദാംശം പരസ്യപ്പെടുത്തി എന്ന് ആരോപിച്ചായിരുന്നു നടപടി. പൊതുസമൂഹത്തിെൻറ വിമർശം രൂക്ഷമായതോടെ പിന്നീട് നടപടി പിൻവലിച്ചു. ഇതിനിടെ എൻ.ഡി.ടി.വി വാങ്ങാൻ മോദിയുടെയും ആർ.എസ്.എസിെൻറയും വിശ്വസ്തനായ യോഗഗുരു ബാബാ രാംദേവ് ശ്രമിക്കുെന്നന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ‘എക്സ്ചേഞ്ച് 4 മീഡിയ’ ആണ് രാംദേവ് എൻ.ഡി.ടി.വി അധികൃതരുമായി പ്രാരംഭചർച്ച നടത്തിയെന്ന് റിപ്പോർട്ട് ചെയ്തത്. അതേസമയം, ചാനൽ എക്സിക്യൂട്ടിവ് എഡിറ്റർ നിഥി റാസ്താനും രാംദേവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും അത് നിഷേധിച്ചു.
സി.ബി.െഎ റെയ്ഡിൽ നടുക്കം പ്രകടിപ്പിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇത് അലോസരപ്പെടുത്തുന്ന പ്രവണതയാണെന്ന് പറഞ്ഞു. റെയ്ഡിനെ വിമർശിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വതന്ത്രവും ഭരണകൂടവിരുദ്ധവുമായ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമമെന്ന് വിമർശിച്ചു. ദ ഹിന്ദു മുൻ മാനേജിങ് എഡിറ്റർ എൻ. റാമും നടപടിയെ അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ വിലമതിക്കുന്നവരെല്ലാം പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.