സംപ്രേഷണ വിലക്കിനെ ചോദ്യം ചെയ്ത് എൻ.ഡി.ടി. വി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ഒരു ദിവസത്തെ സംപ്രേഷണത്തിന് നിരോധനമേർപ്പെടുത്തിയ കേന്ദ്രസർക്കാറിെൻറ നടപടിയെ ചോദ്യം ചെയ്ത് എൻ.ഡി.ടി.വി സുപ്രീംകോടതിയിൽ. പത്താന്‍കോട്ട് ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നിര്‍ണായക രഹസ്യങ്ങള്‍ പുറത്തുവിട്ടെന്നാരോപിച്ചാണ് ഹിന്ദി ചാനലായ എന്‍.ഡി. ടി.വി ഇന്ത്യയുടെ പ്രവര്‍ത്തനം ഒരു ദിവസത്തേക്ക് നിര്‍ത്തിവെക്കാൻ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചത്. മറ്റ് പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്ത വിവരങ്ങൾ മാത്രമാണ് തങ്ങളും റിപ്പോർട്ട് ചെയ്തതെന്ന് എൻ.ഡി.ടി.വി സുപ്രീംകോടതിയെ അറിയിച്ചു.
നവംബര്‍ ഒമ്പതിന് അര്‍ധരാത്രി മുതല്‍ 10ന് അര്‍ധരാത്രിവരെ ചാനലിന്‍െറ ഇന്ത്യയിലെ മുഴുവന്‍ പ്രക്ഷേപണങ്ങളും നിര്‍ത്താനാണ് വാർത്താവിതരണ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തതിന്‍െറ പേരില്‍ ഒരു ചാനലിനെതിരെ നടപടിയെടുക്കുന്ന ആദ്യ സംഭവമാണിത്.
ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ ഭീകരര്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും രാജ്യരക്ഷക്കും ജനങ്ങളുടെയും സൈനികരുടെയും ജീവനും ഭീഷണിയാണെന്ന് വിലയിരുത്തിയാണ് വാർത്താവിതരണ മന്ത്രാലയത്തിലെ മന്ത്രിതലസമിതി ചാനലിെൻറ പ്രവർത്തനം ഒരു ദിവസത്തേക്ക് നിർത്തിവെക്കാൻ ശിപാർശ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.