പത്രപ്രവർത്തകനെ 'ജയ് ശ്രീരാം' പറയിപ്പിച്ച സംഭവം: ഖേദം പ്രകടനം നടത്തി നിതീഷ് കുമാർ
text_fieldsപറ്റ്‌ന: ബജ്രംഗദൾ പ്രവർത്തകർ മുസ്ലിം പത്രപ്രവര്‍ത്തനെ ഭീഷണിപ്പെടുത്തി 'ജയ് ശ്രീരാം' എന്ന് പറയിപ്പിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എൻ.ഡി.ടി.വിയിൽ മാധ്യമ പ്രവർത്തകനായ അസഹറുദ്ദീന്‍ മുന്ന ഭാരതിയെയും കുടുംബത്തെയുമാണ് ബജ്രംഗദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചത്. മാധ്യമപ്രവർത്തകനു നേരിടേണ്ട വന്ന ദുരവസ്ഥയെ അപലപിക്കുന്നു. അസഹിഷ്ണുതയുളവാക്കുന്ന ഇത്തരം സംഭവങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
ജൂണ്‍ 28ന് ആണ് സംഭവം. ബിഹാറിലെ വൈശാലി ജില്ലയിലെ കരൺജി ഗ്രാമത്തിൽ കുടംബത്തോടൊപ്പം യാത്ര ചെയ്യുേമ്പാഴാണ് അദ്ദേഹത്തിന് ദുരനുഭവമുണ്ടായത്. മുസാഫാർപുർ ദേശീയ പാതയിൽ കാർ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം. ദേശീയപാതയിലെ ടോൾ ബുത്തിന് സമീപം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ ട്രക്ക് പാർക്ക് ചെയ്തിരിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തുകയും കാർ വളഞ്ഞ് ജയ് ശ്രീരാം പറയാൻ നിർബന്ധിക്കുകയും ചെയ്തത്.
സംഭവം അദ്ദേഹം ട്വിറ്ററിലൂടെ വെളിപ്പെടുത്തുകയായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തെ അപലപിച്ച് രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.