ഇന്ത്യയോട് പ്രിയം അമേരിക്കൻ പൗരൻമാർക്ക്; കഴിഞ്ഞ വർഷം രാജ്യത്തെത്തിയത് 15ലക്ഷത്തിലധികം വിദേശികൾ
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം 15ലക്ഷത്തിലധികം വിദേശികൾ ഇന്ത്യയിലെത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്തെത്തിയ വിദേശികളിൽ ഏറ്റവും കൂടുതൽ അമേരിക്കൻ പൗരൻമാരാണ്. 4.29ലക്ഷം അമേരിക്കക്കാരാണ് 2021ൽ ഇന്ത്യയിലെത്തിയത്. രണ്ടാം സ്ഥാനം ബംഗ്ലാദേശിനാണ്. 2.4 ബംഗ്ലാദേശ് പൗരൻമാരാണ് ഇന്ത്യ സന്ദർശിച്ചത്. മൂന്നാം സ്ഥാനം ബ്രിട്ടനും നാലും അഞ്ചും സ്ഥാനം യഥാക്രമം കാനഡക്കും നേപ്പാളിനുമാണ്. കോവിഡ് മഹാമാരി കാരണം വിസ നിയന്ത്രണങ്ങൾ ശക്തമായിരുന്ന സമയത്താണ് 15ലക്ഷത്തിലധികം വിദേശികൾ ഇന്ത്യയിലെത്തിയത് എന്നതും ശ്രദ്ധേയമാണ്.
2021ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ 15,24,469 വിദേശ പൗരൻമാർ ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇന്ത്യയിലെത്തിയ വിദേശികളിൽ 74.39 ശതമാനം പേരും 10രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അഫ്ഗാനിസ്ഥാൻ, ആസ്ട്രേലിയ, ജർമനി, പോർച്ചുഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും എത്തിയിട്ടുണ്ട്.
കോവിഡ് മഹാമാരി കാരണം 2020 മാർച്ച് 25 മുതൽ ഏപ്രിൽ 21 വരെ എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവച്ചിരുന്നു. 2020 ജൂൺ മുതൽ വിമാന സർവീസുകൾ ക്രമേണ പുനഃരാരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും 2021ലെ ആദ്യമാസങ്ങളിലും നിയന്ത്രണങ്ങൾ തുടർന്നു. 2021 മാർച്ചിൽ 156 രാജ്യങ്ങളിലെ പൗരന്മാർക്കായി എം.എച്ച്.എ ഇ-വിസ സംവിധാനം പുനഃസ്ഥാപിച്ചു. പിന്നീട് ഒക്ടോബർ 15 മുതൽ ടൂറിസ്റ്റ്, ഇ-ടൂറിസ്റ്റ് വിസകളും അനുവദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.