ചെന്നൈയിൽ മരിച്ച 200ഓളം പേരെ ‘കാണാനില്ല’; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകളിൽ കൃത്യതയില്ലെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് യഥാർഥ കണക്ക് സമർപ്പിക്കാൻ ഉത്തരവിട്ട് തമിഴ്നാട് സർക്കാർ. ചെന്നൈയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ വിശ്വാസ്യതയില്ലെന്ന ആരോപണം ഉയർന്നതിെന തുടർന്നാണ് നിർദേശം.
ചെന്നൈയിൽ കോവിഡ് സ്ഥിരീകരിച്ച 200ഓളം പേരുടെ മരണം സർക്കാരിൻെറ ഔദ്യോഗിക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. ഇതേ തുടർന്ന് സംസ്ഥാന സർക്കാർ ചെന്നൈ കോർപർഷൻ അധികൃതരോട് കൃത്യമായ കണക്ക് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
ചെന്നൈയിൽ മാത്രം 200ഒാളം മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുണ്ടെന്ന് ചെന്നൈ കോർപറേഷൻ ഓഫിസിൽ പരിശോധന നടത്തിയ പൊതുജനാരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കണ്ടെത്തിയതായാണ് സൂചന. ബുധനാഴ്ച വരെ സംസ്ഥാനത്ത് 326 പേർ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് സർക്കാരിൻെറ ഔദ്യോഗിക കണക്ക്. ഇതിൽ 260 പേരും ചെന്നൈയിലാണ്. എന്നാൽ മരണസംഖ്യ ഇതിൻെറ ഇരട്ടിയാണെന്നും സർക്കാർ കണക്കുകൾ മറച്ചുവെക്കുന്നുവെന്നുമാണ് ആരോപണം.
അതേസമയം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കുറച്ചുകാണിക്കുന്നതിനായി സംസ്ഥാന സർക്കാർ യഥാർഥ കണക്കുകൾ മറച്ചുവെക്കുന്നുവെക്കുന്നുെവന്ന ആരോപണം തമിഴ്നാട് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് നിഷേധിച്ചു. കോവിഡ് മരണത്തിൻെറ യഥാർഥ കണക്കുകൾ രേഖപ്പെടുത്തുന്നതിനായി ഒമ്പതംഗ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും കൃത്യമായ വിവരം ശേഖരിക്കുമെന്നും അവർ വ്യക്തമാക്കി.
മരിച്ചവരുടെ എണ്ണം ഒളിച്ചുവെക്കേണ്ട ആവശ്യമില്ല. അത്തരത്തിൽ ഒരിക്കലും ചെയ്യില്ല. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. മൂന്നുമരണം രേഖപ്പെടുത്തിയില്ലെന്ന പുതിയ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇൗ ആരോപണത്തിൻെറ വസ്തുത അേന്വഷിക്കാനായി കമ്മിറ്റിയെ നിേയാഗിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഴിമതി വിരുദ്ധ മുന്നണി മെഡിക്കൽ കോളജിൽ കോവിഡ് ബാധിച്ച് മരിച്ച മൂന്നുപേരുടെ വിവരങ്ങൾ സംസ്ഥാന സർക്കാരിൻെ ഔദ്യോഗിക കണക്കിൽ േരഖപ്പെടുത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു.
പേരാമ്പൂരിലെ ദക്ഷിണ റെയിൽവേ ആശുപത്രിയിൽ മരിച്ച 20 പേരുടെ കണക്കുകൾ സർക്കാർ ഒൗദ്യോഗിക രേഖയിലില്ലെന്നും പറയുന്നു. സർക്കാർ മെഡിക്കൽ കോളജിൽ അടക്കം ഇത്തരത്തിൽ 200ൽ അധികംപേരുടെ കണക്കുകൾ സർക്കാർ മറച്ചുവെക്കുന്നതായും ആരോപണം ഉയരുന്നു. ആശുപത്രികളിൽനിന്ന് വിവരം ലഭിക്കാത്തതുകൊണ്ടാണ് റിപ്പോർട്ട് ചെയ്യാൻ വൈകുന്നതെന്നാണ് ആരോഗ്യവകുപ്പിൻെറ വിശദീകരണം. അതേസമയം കോർപറേഷൻ അധികൃതർക്ക് കൃത്യമായ കണക്കുകൾ കൈമാറുന്നുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.