ബംഗളൂരുവിൽ കോവിഡ് പടരുന്നു; ഒരു മാസത്തിനിടെ രോഗം ബാധിച്ചത് 500 കുട്ടികൾക്ക്
text_fieldsബംഗളൂരു: കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിൽ കോവിഡ് കുട്ടികളിലും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം 2000 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 50 എണ്ണം പത്തുവയസിൽ താഴെയുള്ളവരാണ്. ഒരു മാസത്തിനിടെ 500 കുട്ടികൾക്കാണ് രോഗം ബാധിച്ചതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
അതേസമയം കുട്ടികളിൽ വലിയ രീതിയിൽ കോവിഡ് പടർന്നുപിടിച്ചിട്ടില്ലെന്ന് ആേരാഗ്യവകുപ്പ് അറിയിച്ചു. 'മാർച്ച് ഒന്നിന് 32000 സ്കൂൾ കുട്ടികളിൽ നടത്തിയ പരിശോധനയിൽ 121 പേർക്കാണ് കോവിഡ് പോസിറ്റീവായത്. ഇത് ആകെ പോസിറ്റീവ് കേസുകളുടെ 38 ശതമാനമാണ്. അതിനാൽ തന്നെ ബംഗളൂരുവിൽ കുട്ടികൾക്കിടയിൽ വലിയ രീതിയിൽ കോവിഡ് പടർന്നുപിടിച്ചിട്ടില്ലെന്ന് മനസിലാക്കാം' -ബംഗളൂരു കോർപറേഷൻ അറിയിച്ചു.
20 നും 40 ഇടയിൽ പ്രായമുള്ളവരിലാണ് കൂടുതൽ രോഗം കണ്ടുവരുന്നതെന്നും അവർ പറഞ്ഞു. കോവിഡിന്‍റെ രണ്ടാംവ്യാപനം പ്രകടമാണെങ്കിലും സ്കൂളുകൾ അടച്ചിടില്ലെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.
കുട്ടികൾ സ്കൂളിലെത്തുകയാണെങ്കിൽ അച്ചടക്കത്തോടെ ഒരിടത്ത് അടങ്ങിയിരിക്കുമെന്നും വീട്ടിലാണെങ്കിൽ എല്ലാവരുമായും സമ്പർക്കത്തിൽ വരുമെന്നും കോവിഡ് വ്യാപനം വേഗത്തിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.