Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂരിൽ...

മണിപ്പൂരിൽ ​കൊല്ലപ്പെട്ടത് 60 പേരെന്ന് ബീരേൻ സിങ്; വെടിവെച്ചു​കൊന്നവരുടെ കണക്ക് പുറത്തുവിടണമെന്ന് മമത

text_fields
bookmark_border
മണിപ്പൂരിൽ ​കൊല്ലപ്പെട്ടത് 60 പേരെന്ന് ബീരേൻ സിങ്; വെടിവെച്ചു​കൊന്നവരുടെ കണക്ക് പുറത്തുവിടണമെന്ന് മമത
cancel

ഇംഫാല്‍: മണിപ്പൂരിൽ മെയ്തേയ് -ഗോത്ര വർഗ കലാപത്തിൽ അറുപത് പേർ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി എൻ ബീരേൻ സിങ്. മേയ് മൂന്നിന് തുടങ്ങിയ കലാപത്തിൽ 231 പേർക്കാണ് ഇത് വരെ പരിക്കേറ്റത്. 1700 വീടുകൾ അഗ്നിക്കിരയായി. ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് സൈ​ന്യം 23,000 പേ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എന്നാൽ, കണ്ടാൽ വെടിവെച്ചു കൊല്ലാമെന്ന സർക്കാർ ഉത്തരവിന്റെ പിൻബലത്തിൽ എത്ര മനുഷ്യരെ വെടിവെച്ചുകൊന്നുവെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ​പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. മണിപ്പൂരിലെ അക്രമം മനുഷ്യനിർമിതമാണെന്നും മമത ആരോപിച്ചു. ‘വെടിവെപ്പിൽ എത്രപേർ മരിച്ചുവെന്ന് നമുക്ക് അറിയില്ല. ആ കണക്ക് സർക്കാർ നൽകിയിട്ടില്ല. ഞാൻ ഇവിടെ രാഷ്ട്രീയം പറയുകയല്ല, പക്ഷേ എത്രപേർ മരിച്ചുവെന്ന് ആളുകൾക്ക് അറിയണം. പശ്ചിമ ബംഗാളിലായിരുന്നു എന്തെങ്കിലും സംഭവിച്ചതെങ്കിൽ അവർ (കേന്ദ്രസർക്കാർ) എന്തൊക്കെ ചെയ്യുമായിരുന്നു. കേന്ദ്ര സംഘത്തെ അയച്ച് ധാരാളം വിശദീകരണങ്ങൾ നൽകുമായിരുന്നു. ബംഗാൾ സന്ദർശിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അതിന് പകരം മണിപ്പൂരിലേക്കാണ് പോകേണ്ടത്’ മമത പറഞ്ഞു.

ക​ർ​ഫ്യൂ​വി​ൽ ഇ​ള​വ് വ​രു​ത്തി​യ​തോ​ടെ സംസ്ഥാനത്ത് ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കു മ​ട​ങ്ങു​ന്നു. ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ഞ്ചു മു​ത​ൽ എ​ട്ടു​വ​രെ മൂ​ന്നു മ​ണി​ക്കൂ​റാ​ണ് ക​ർ​ഫ്യൂ​വി​ൽ ഇ​ള​വ് ന​ൽ​കി​യ​ത്.

ഇ​തോ​ടെ ജ​ന​ങ്ങ​ൾ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങി. ഇം​ഫാ​ലി​ൽ ഉ​ൾ​പ്പെ​ടെ രാ​വി​ലെ കാ​റു​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും നി​ര​ത്തി​ലി​റ​ങ്ങി. ക​ലാ​പ​ത്തി​ന്റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ ചു​രാ​ച​ന്ദ്പു​രി​ലും സം​സ്ഥാ​ന​ത്തി​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പെ​ട്രോ​ൾ​പ​മ്പു​ക​ളി​ൽ കാ​റു​ക​ളു​ടെ​യും മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ​യും നീ​ണ്ട നി​ര കാ​ണാ​മാ​യി​രു​ന്നു.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തും മ്യാ​ന്മ​ർ അ​തി​ർ​ത്തി​യി​ലും ഡ്രോ​ണു​ക​ളും ഹെ​ലി​കോ​പ്ട​റു​ക​ളും നി​രീ​ക്ഷ​ണം തു​ട​ർ​ന്നു. സൈ​ന്യ​വും അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​വും മ​ണി​പ്പൂ​രി​ന്റെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തി. ക​ലാ​പം നി​യ​ന്ത്രി​ക്കാ​ൻ ​സൈ​ന്യ​വും അ​ർ​ധ​സൈ​നി​ക​രും പൊ​ലീ​സും ഉ​ൾ​പ്പെ​ടെ പ​തി​നാ​യി​ര​ത്തോ​ളം സു​ര​ക്ഷ​സേ​നാം​ഗ​ങ്ങ​ളെ​യാ​ണ് വി​ന്യ​സി​ച്ച​ത്. മ​ണി​പ്പൂ​രി​ന്റെ രാ​ജ്യാ​ന്ത​ര അ​തി​ർ​ത്തി​യി​ലും സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. മെ​യ്തേ​യി വി​ഭാ​ഗ​ത്തി​ന് പ​ട്ടി​ക​വ​ർ​ഗ​പ​ദ​വി ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച മു​ത​ൽ സം​ഘ​ർ​ഷം തു​ട​ങ്ങി​യ​ത്.

പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​ന്ന​വ​രു​ടെ പു​ന​ര​ധി​വാ​സ​വും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് നി​ർ​ദേ​ശം ന​ൽ​കി. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ മ​രു​ന്നി​നും ഭ​ക്ഷ​ണ​ത്തി​നും ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​​പ്പെ​ടു​ത്താ​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നും ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.ക​ലാ​പ​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി​യ മ​ണി​പ്പൂ​ർ ഹൈ​കോ​ട​തി​യു​ടെ വി​വാ​ദ വി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ചി​ത​മാ​യ വേ​ദി​യി​ൽ തു​ട​ർ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് മ​ണി​പ്പൂ​ർ സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​ക്ക് ഉ​റ​പ്പു ന​ൽ​കി.

പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​ന്ന മ​നു​ഷ്യ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ ന​ട​പ​ടി എ​ടു​ക്കു​ന്നു​ണ്ടോ എ​ന്ന് ബെ​ഞ്ച് മ​ണി​പ്പൂ​ർ സ​ർ​ക്കാ​റി​നോ​ട് ചോ​ദി​ച്ചു. ന​ട​പ​ടി എ​ടു​ക്കു​​ന്നു​ണ്ടെ​ന്നും അ​വ​രെ സു​ര​ക്ഷി​ത​മാ​യി തി​രി​കെ എ​ത്തി​ക്കു​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത വ്യ​ക്ത​മാ​ക്കി. എ​ത്ര ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ന്നി​ടു​ന്നു​ണ്ടെ​ന്നും എ​ത്ര​പേ​ർ ആ ​ക്യാ​മ്പു​ക​ളി​ലു​ണ്ടെ​ന്നു​മു​ള്ള കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് അ​ന്വേ​ഷി​ച്ചു പ​റ​യാ​മെ​ന്ന് ​എ​സ്.​ജി മ​റു​പ​ടി ന​ൽ​കി. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണി​പ്പൂ​ർ ക​ലാ​പ​ത്തെ കു​റി​ച്ച് പ്ര​ത്യേ​ക സം​ഘ​ത്തി​ന്റെ (എ​സ്.​ഐ.​ടി) അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ മ​ണി​പ്പൂ​ർ ട്രൈ​ബ​ൽ ഫോ​റ​വും മെ​യ്തേ​യി സ​മു​ദാ​യ​ത്തെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​മാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് ശി​പാ​ർ​ശ ചെ​യ്യാ​നു​ള്ള ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ബി.​ജെ.​പി എം.​എ​ൽ.​എ​യും സ​മ​ർ​പ്പി​ച്ച ര​ണ്ട് ഹ​ര​ജി​ക​ളാ​ണ് സു​പ്രീം​കോ​ട​തി തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ച്ച​ത്.

52 ക​മ്പ​നി ​കേ​ന്ദ്ര സാ​യു​ധ പൊ​ലീ​സി​നെ​യും ക​ര​സേ​ന​യു​ടെ​യും അ​സം ​റൈ​ഫി​ൾ​സി​ന്റെ​യും 105 കോ​ള​ങ്ങ​ളും വി​ന്യ​സി​ച്ചു​വെ​ന്നും അ​സ്വ​സ്ഥ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സൈ​ന്യം ഫ്ലാ​ഗ് മാ​ർ​ച്ച് ന​ട​ത്തി​യെ​ന്നും മു​തി​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സു​ര​ക്ഷാ ഉ​പ​ദേ​ശ​ക​നാ​യും മ​ണി​പ്പൂ​ർ കേ​ഡ​റി​ലു​ള്ള ഐ.​എ.​എ​സ് ഓ​ഫി​സ​റെ ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യും നി​യ​മി​ച്ചു​വെ​ന്നും മേ​ത്ത ബോ​ധി​പ്പി​ച്ചു.

ഈ ​ന​ട​പ​ടി​ക​ൾ​മൂ​ലം ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മ​ണി​പ്പൂ​രി​ൽ​നി​ന്ന് അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. സ്ഥി​തി​ഗ​തി​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. അ​തി​നാ​ൽ കാ​ര്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ശാ​ന്ത​മാ​കു​ന്ന​തു​വ​രെ ക​ലാ​പ​വു​മാ​യും ക​ലാ​പ​ത്തി​ന് കാ​ര​ണ​മാ​യ മെ​യ്തേ​യി​ക​ളു​ടെ പ​ട്ടി​ക വ​ർ​ഗ പ​ദ​വി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​ക​ൾ ഒ​രാ​ഴ്ച​ക്ക് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന മേ​ത്ത​യു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച സു​പ്രീം​കോ​ട​തി ഈ ​മാ​സം 17ലേ​ക്ക് മാ​റ്റി. അ​തി​ന് മു​മ്പാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ൽ​സ്ഥി​തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

അ​തേ​സ​മ​യം വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ കൊ​ല​യും തീ​വെ​യ്പും ന​ട​ന്ന​തി​ന്റെ വി​വ​ര​ങ്ങ​ൾ ത​ങ്ങ​ൾ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലു​​ണ്ടെ​ന്ന് മ​ണി​പ്പൂ​ർ ട്രൈ​ബ​ൽ ഫോ​റ​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ കോ​ളി​ൻ ഗോ​ൺ​സാ​ൽ​വ​സ് ബോ​ധി​പ്പി​ച്ചു. ചി​ല കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് ഗോ​ത്ര​വ​ർ​ഗ​ക്കാ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും വീ​ണ്ടും കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്നേ​ക്കു​മെ​ന്ന് ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു. അ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ൾ ഏ​താ​ണെ​ന്നും ഗോ​ൺ​സാ​ൽ​വ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, വി​പ​രീ​ത ഫ​ല​മു​ണ്ടാ​ക്കു​ന്ന ഒ​ന്നും ഇ​പ്പോ​ൾ കോ​ട​തി​യി​ൽ പ​റ​യ​രു​തെ​ന്ന എ​സ്.​ജി​യു​ടെ വാ​ദം അം​ഗീ​ക​രി​ച്ച സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ൾ സ്ഥി​തി​ഗ​തി​ക​ൾ അ​സ്ഥി​ര​പ്പെ​ടു​ത്താ​നു​ള്ള അ​വ​സ​ര​മാ​യി മാ​റ​രു​തെ​ന്ന് കോ​ളി​ൻ ഗോ​ൺ​സാ​ൽ​വ​സി​നോ​ട് പ​റ​ഞ്ഞു. അ​തി​നാ​ൽ ഹ​ര​ജി​യി​ലെ വൈ​കാ​രി​ക​മാ​യ ഭാ​ഗ​ങ്ങ​ൾ കോ​ട​തി​മു​റി​യി​ൽ വാ​യി​ക്കാ​തെ അ​ട​യാ​ള​പ്പെ​ടു​ത്തി കാ​ണി​ക്കാ​നും ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeManipurBiren SinghManipur issue
News Summary - Nearly 60 killed, 1,700 homes burnt: Manipur CM N Biren Singh
Next Story