80 ശതമാനം ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചു
text_fieldsന്യൂഡൽഹി: മാർച്ച് 31നകം ആധാറുമായി ബന്ധിപ്പിക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്ന് 80 ശതമാനം ബാങ്ക് അക്കൗണ്ടുകളും 60 ശതമാനം മൊബൈൽ കണക്ഷനുകളും ആധാറുമായി ബന്ധിപ്പിച്ച് കഴിഞ്ഞതായി സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) അറിയിച്ചു. 109.9 കോടി ബാങ്ക് അക്കൗണ്ടുകളിൽ 87 കോടിയും ആധാറുമായി ബന്ധിപ്പിച്ചു. ഇതിൽ 58 കോടി അക്കൗണ്ടുകളുടെയും സാധുത പരിശോധിച്ച് ഉറപ്പുവരുത്തിക്കഴിഞ്ഞുവെന്നും മറ്റുള്ളവ പരിശോധിച്ചുവരുകയാണെന്നും രാജ്യത്ത് ഉപയോഗത്തിലുള്ള 142.9 കോടി മൊബൈൽ ഉപയോക്താക്കളിൽ 85.7 കോടിയും നിർദേശം പാലിച്ചുകഴിഞ്ഞെന്നും യു.െഎ.ഡി.എ.െഎ സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.
ബാക്കിയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പറുകളും ഉടൻതന്നെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യാജ അക്കൗണ്ടുകൾ മൂലം ബാങ്കുകൾക്കുണ്ടാവുന്ന നഷ്ടങ്ങൾ ഇല്ലാതാവുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 120 കോടിയോളം വ്യക്തികൾ ആധാർ കാർഡിെൻറ ഉടമകളായിട്ടുണ്ട്. ഇത് ലോകത്തിൽതന്നെ ഏറ്റവും വലിയ വ്യക്തിവിവരങ്ങളുടെ ശേഖരമാണ്. അടുത്തുതന്നെ ആധാർ കാർഡിൽ വ്യക്തികളുടെ വിരലടയാളം ഉൾപ്പെടുത്തുമെന്നും പാണ്ഡെ അറിയിച്ചു.
അതേസമയം ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിക്കണമെന്ന് വ്യവസായികളുടെ സംഘടനയായ അസോച്ചം സർക്കാറിനോട് ആവശ്യപ്പെട്ടു. പഞ്ചാബ് നാഷനൽ ബാങ്ക് അടക്കം ചില ബാങ്കുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തട്ടിപ്പ് കേസുകൾ ബാങ്കുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നോട്ട് നിരോധവും ജി.എസ്.ടി നടപ്പാക്കലും ബാങ്കുകളുടെ, പ്രത്യേകിച്ച് പൊതുമേഖലബാങ്കുകളുടെ, വളർച്ച മന്ദഗതിയിലാക്കിയിട്ടുണ്ട്.
ഇതിെൻറയെല്ലാം തുടർച്ചയായി വന്ന ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി നിർബന്ധമായി ബന്ധിപ്പിക്കണമെന്ന നിർദേശം പൊതുജനത്തെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണെന്നും അതുകൊണ്ട് സമയപരിധി നീട്ടണമെന്നും അസോച്ചം വാർത്തക്കുറിപ്പിൽ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.