ബിഹാറിലെ മൂന്നിലൊന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഒരേ കുടുംബത്തിൽ നിന്ന്
text_fieldsപാട്ന: ബീഹാറിലെ 60 കോവിഡ് -19 കേസുകളിൽ മൂന്നിലൊന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടത് സിവാൻ ജില്ലയിലെ ഒരു കുടുംബ ത്തിൽ നിന്നെന്ന് റിപ്പോർട്ട്. കഴിഞ്ഞ മാസം ഒമാനിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ നിന്നാണ് കോവിഡ് ബാധയുടെ ശൃം ഖല ആരംഭിച്ചത്.
മാർച്ച് 16 ന് ഒമാനിൽ നിന്ന് തിരിച്ചെത്തിയയാൾക്ക് ഏപ്രിൽ നാലിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത് . ഇയാളുടെ കുടുംബത്തിലെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 22 പേർക്കാണ് പിന്നീട് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ പലർക്കും കോവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല.
വിദേശത്ത് നിന്നെത്തിയയാൾ ഉൾപ്പെടെ ചികിത്സ തേടിയ 23 പേരിൽ നാലുപേർ സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരെ ക്വാറൈൻറൻ ചെയ്തിട്ടുണ്ട്. പത്തുപേരുടെ രണ്ടാംഘട്ട പരിശോധനാഫലം പുറത്തുവരാനുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്ററാണിത്.
കോവിഡ് പോസിറ്റീവെന്ന് കണ്ടെത്തുന്നതിന് മുമ്പ് ഇയാൾ സിവാനിലെ നിരവധി ഭാഗങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഈ വ്യക്തിയിൽ നിന്ന് 31 പേർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സിവാൻ ജില്ലയിലെ 10 ബ്ലോക്കുകളിലായി നാൽപത്തിമൂന്ന് ഗ്രാമങ്ങൾ അടച്ചു.
രോഗിയെയും സമ്പർക്കത്തിലിരുന്നവരെയും കണ്ടെത്താൻ കഴിഞ്ഞത് വൈറസ് വ്യാപനമുണ്ടാകാതെ തടയാൻ സഹായിച്ചുവെന്ന് പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി സഞ്ജയ് കുമാർ പ്രതികരിച്ചു.
ബിഹാറിൽ 60 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഒരാൾ മരിക്കുകയും ചെയ്തിരുന്നു. കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത മൂന്ന് ജില്ലകളുടെ അതിർത്തികളും സംസ്ഥാന സർക്കാർ അടച്ചിട്ടിരുന്നു. ബെഗുസാരായി, നവാഡ, സിവാൻ എന്നീ ജില്ലകളാണ് അടച്ചിട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.