രണ്ട് ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകൾ നീക്കം ചെയ്ത് എക്സ്
text_fieldsന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യൽ, അനുവാദമില്ലാതെ നഗ്നത പ്രദർശിപ്പിക്കൽ എന്നിവ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകൾ നീക്കം ചെയ്ത് സമൂഹമാധ്യമമായ എക്സ്. തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 1303 ഇന്ത്യൻ അക്കൗണ്ടുകളും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ മാർച്ച് 26 നും ഏപ്രിൽ 25 നും ഇടയിൽ 1,85,544 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്.
നിശ്ചിത ഇടവേളകളിൽ ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ എക്സ് പുറത്തിറക്കുന്ന വിവരങ്ങളിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 26 നും ഏപ്രിൽ 25 നും ഇടയിൽ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് എക്‌സിന് ലഭിച്ചത്.
അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നും 118 പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നിന്നും നാല് അക്കൗണ്ടുകൾ പുനസ്ഥാപിച്ചതായാണ് റിപ്പോർട്ട്.
ഫെബ്രുവരി 26 മുതൽ മാർച്ച് 25 വരെയുള്ള കാലയളവിൽ 212627 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.