‘നീചപ്രയോഗം ശരിയെന്ന് തെളിഞ്ഞു; മോദിയുടേത് വൃത്തികെട്ട നാവ്’ -മണിശങ്കർ അയ്യർ
text_fieldsന്യൂഡൽഹി: മാസങ്ങളോളം നിശ്ശബ്ദനായി കഴിഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ് രമന്ത്രിയുമായ മണിശങ്കർ അയ്യർ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിര െ. മോദിക്കെതിരെ മുമ്പ് താൻ നടത്തിയ ‘നീചൻ’ പ്രയോഗം മുൻകുട്ടി മനസ്സിലാക്കി നടത്തിയ പരാമർശമാണെന്ന് ഇനിയെങ്കിലും ബോധ്യമായില്ലേ എന്ന് രണ്ടു പ്രസിദ്ധീകരണങ്ങളിൽ എഴ ുതിയ ലേഖനത്തിൽ മണിശങ്കർ അയ്യർ ചോദിച്ചു.
നീചൻ എന്ന വാക്ക് ഹിന്ദിയിൽ പ്രയോഗിക്കുന്നത് അധമ ജാതിക്കാരൻ എന്ന അർഥത്തിലാണ്. നീച വ്യക്തിയെന്ന പ്രയോഗം നടത്തിയതിന് മണിശങ്കർ അയ്യരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശത്തെ തുടർന്ന് പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. മാസങ്ങൾക്കു ശേഷം തിരിച്ചെടുത്തെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പു വരെയുള്ള പാർട്ടിയുടെ പ്രവർത്തനങ്ങളിൽ ഒരു റോളും നൽകിയിരുന്നില്ല. ഇൗ തെരഞ്ഞെടുപ്പിൽ ഏതു നിലക്കും മോദിയെ ജനം പുറത്താക്കുമെന്ന് മണിശങ്കർ അയ്യർ ലേഖനത്തിൽ എഴുതി.
ആ പുറത്താക്കൽ മോദി അർഹിക്കുന്നതാണ്. ഇന്ത്യ കണ്ടതും, ഇനി കാണാൻ പോകുന്നതുമായ പ്രധാനമന്ത്രിമാർക്കിടയിൽ ഏറ്റവും വൃത്തികെട്ട ഭാഷ പ്രയോഗിക്കുന്നയാളാണ് മോദി. 2017 ഡിസംബർ ഏഴിന് മോദിയെ താൻ എങ്ങനെയാണ് വിശേഷിപ്പിച്ചതെന്ന് ഒാർക്കുന്നുണ്ടോ? അത് പ്രവചനാത്മകമായ പരാമർശമായിരുന്നില്ലേ? -മണിശങ്കർ അയ്യർ ചോദിച്ചു.
മണിശങ്കർ അയ്യർക്കെതിരെ ബി.ജെ.പി രംഗത്തുവന്നു. മുമ്പ് മോശമായ പദപ്രയോഗം നടത്തിയത് വിവാദമായപ്പോൾ, തേൻറത് മോശം ഹിന്ദിയാണെന്നും അതുകൊണ്ടു പറ്റിയ തെറ്റാണെന്നുമാണ് അയ്യർ വിശദീകരിച്ചതെന്ന് ബി.ജെ.പി വക്താവ് ജി.വി.എൽ നരസിംഹ റാവു പറഞ്ഞു. മുമ്പ് പറഞ്ഞതിനെ മഹത്വവത്കരിക്കുകയാണ് ഇപ്പോൾ അദ്ദേഹം ചെയ്യുന്നത്. അയ്യരുടെ പരാമർശത്തോട് കോൺഗ്രസ് അകലം പാലിച്ചു. ലേഖനം വ്യക്തിപരമായ കാഴ്ചപ്പാടാണെന്ന് കോൺഗ്രസ് വക്താവ് ജയ്വീർ ഷേർഗിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.