സ്വന്തം പതാകയും ഭരണഘടനയും വേണം ; നിലപാട് കടുപ്പിച്ച് നാഗ സംഘടന
text_fieldsഗുവാഹതി: േകന്ദ്രസർക്കാറുമായി സമാധാന ചർച്ചക്ക് തയാറായ സായുധ നാഗ സംഘടന എൻ.എസ്.സി.എൻ-ഐ.എമ്മിെൻറ കടുത്ത നിലപാട് തലവേദനയാകുന്നു.
സ്വന്തം പതാകയും ഭരണഘടനയുമില്ലാതെ ചർച്ച മുേന്നാട്ടുപോകില്ലെന്ന് സംഘടന വിളിച്ചുചേർത്ത സംയുക്ത കൗൺസിൽ യോഗം തീരുമാനമെടുത്തു. കേന്ദ്ര സർക്കാറിെൻറ മധ്യസ്ഥൻ കൂടിയായ ഗവർണർ ആർ.എൻ. രവിയുമായി അഭിപ്രാവ്യത്യാസം നേരത്തെ ചർച്ചകൾ ത്രിശങ്കുവിലാക്കിയതിനിടെയാണ് മേഖലയിലെ പ്രധാന സായുധ സംഘടനയുടെ കടുത്ത നിലപാട്.
നാഗ ദേശീയ പതാകയും യെഹ്സാബോ (ഭരണഘടന)യും സമാധാന ചർച്ചയുടെ ഭാഗമായിരിക്കുമെന്നും അത് അംഗീകരിക്കാതെ നാഗ കരാറില്ലെന്നും സംഘടന വാർത്തക്കുറിപ്പിൽ അറിയിച്ചു.
1997 മുതൽ തുടരുന്ന ചർച്ചകളിൽ നാഗാലാൻഡിന് ദേശത്തിനകത്ത് സ്വയംഭരണം അനുവദിക്കണമെന്നാണ് നാഗ സംഘടനകളുടെ ആവശ്യം.
2015ൽ കേന്ദ്രസർക്കാറുമായി ഒപ്പുവെച്ച കരാർ പ്രകാരം രാജ്യത്തിനകത്ത് ലയിക്കാതെ സ്വയംഭരണം സർക്കാർ അംഗീകരിച്ചതായി കഴിഞ്ഞ മാസം സംഘടന അവകാശപ്പെട്ടിരുന്നു. ഇതിെൻറ തുടർച്ചയായാണ് സ്വന്തം പതാകയും ഭരണഘടനയും അംഗീകരിക്കണമെന്ന ആവശ്യം.
എന്നാൽ, മറ്റു സായുധ സംഘടനകളുടെ കൂട്ടായ്മയായ എൻ.എൻ.പി.ജി ഇതു രണ്ടുമില്ലാതെ കരാറിലൊപ്പുവെക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.