നോട്ടില്‍ നിലപാട് തിരുത്തി നിതീഷ്
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയപ്പോള്‍ പ്രതിപക്ഷ നിരയില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശക്തമായി പിന്തുണച്ച ബിഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍-യു നേതാവുമായ നിതീഷ്കുമാര്‍ നിലപാട് തിരുത്തി. നോട്ട് അസാധുവാക്കിയത് മഹാവീഴ്ചയാണെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. താന്‍ ബി.ജെ.പിക്കൊപ്പം പോകുമെന്ന കാഴ്ചപ്പാടുകള്‍ വലിയ തമാശയാണ്. പ്രതിപക്ഷ ഐക്യം കാലഘട്ടത്തിന്‍െറ ആവശ്യമാണെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍െറ ‘പ്രതിപക്ഷത്ത് നിര്‍ഭയം’ എന്ന പുസ്തകം പ്രകാശനംചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നിതീഷ്കുമാര്‍. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞതിനോട് താന്‍ പൂര്‍ണമായി യോജിക്കുകയാണെന്ന് നിതീഷ് പറഞ്ഞു.
നോട്ട് അസാധുവാക്കി മൂന്നുമാസം കഴിഞ്ഞപ്പോള്‍ കള്ളപ്പണത്തെക്കുറിച്ചല്ല, നോട്ടുരഹിത പണമിടപാടിനെക്കുറിച്ചാണ് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത്. എത്രത്തോളം കള്ളപ്പണവും കള്ളനോട്ടും ഇല്ലാതായെന്ന് ആര്‍ക്കുമറിയില്ല. നേട്ടം കേന്ദ്രം വിശദീകരിക്കാന്‍ സമയമായി. നോട്ട് അസാധുവാക്കിയതിനെ ഉടനടി ആരുമെതിര്‍ത്തില്ല. എന്നാല്‍, ആഴ്ചകളും മാസങ്ങളും പിന്നിട്ടിരിക്കേ, എത്രത്തോളം കള്ളപ്പണം പുറത്തുവന്നുവെന്ന് ചോദിക്കാന്‍ സമയമായി. നോട്ട് അസാധുവാക്കല്‍ വലിയൊരു മണ്ടത്തമാണെന്ന് പി. ചിദംബരം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ നിശ്ശബ്ദത, വലിയ ജനപിന്തുണയാണെന്ന് തെറ്റിദ്ധരിക്കുന്ന ഭരണകൂടമാണ് രാജ്യം ഭരിക്കുന്നത്. പ്രതിപക്ഷമില്ലാതെ ജനാധിപത്യമില്ളെന്ന് ഓര്‍ക്കണം. ജനത്തിന്‍െറ പിന്തുണ കള്ളപ്പണത്തിനെതിരായ നീക്കത്തിനാണെന്നും നോട്ട് അസാധുവാക്കിയതിനല്ളെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. നികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടരുകയില്ളെന്ന് ഉറപ്പുള്ളപ്പോള്‍ മാത്രമാണ് അത്രയും പണം തിരിച്ചത്തെുകയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.