വേണ്ടത് ലളിതമായ ജി.എസ്.ടി സംവിധാനം -കോൺഗ്രസ്
text_fieldsന്യൂഡൽഹി: നിരക്ക് കുറക്കലിനപ്പുറം, ചരക്കു സേവന നികുതി (ജി.എസ്.ടി) സമഗ്രമാകണമെന്ന് കോൺഗ്രസ്. ജി.എസ്.ടി നിരക്കിൽ കുറവ് വരുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിെന്റ പ്രതികരണം.
ലളിതമായ ജി.എസ്.ടി 2.0 ആണ് ആവശ്യമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിൽ കോൺഗ്രസ് ഇക്കാര്യം മുന്നോട്ടുവെച്ചിരുന്നു. ഇപ്പോൾ പന്ത് കേന്ദ്ര സർക്കാറിെന്റ കോർട്ടിലാണ്. അവർ ചരിത്രപരമായ ഈ അവസരം പ്രയോജനപ്പെടുത്തുമോയെന്നും അദ്ദേഹം ചോദിച്ചു. ജി.എസ്.ടി 2.0 എന്നതിെന്റ ആദ്യ ലക്ഷ്യം ലളിതമായ നികുതി നിരക്കുകളായിരിക്കണം. നിലവിൽ പോപ്കോണിന് മൂന്ന് നികുതി നിരക്കുകളാണുള്ളത്. ക്രീം ബണ്ണിനും വ്യത്യസ്ത നിരക്കുകളുണ്ട്. സെസ്സുകൾ ഉൾപ്പെടെ 100ഓളം വ്യത്യസ്ത ജി.എസ്.ടി നിരക്കുകളുണ്ടെന്നാണ് നരേന്ദ്ര മോദി സർക്കാറിെന്റ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് പറഞ്ഞത്.
നികുതി നിരക്കുകളിലെ സങ്കീർണത വ്യാപാര സ്ഥാപനങ്ങൾക്കും സർക്കാറിനും കൂടുതൽ ഭാരമുണ്ടാക്കുന്നു. പലതരം നികുതി നിരക്കുകൾ 2.01 ലക്ഷം കോടി രൂപയുടെ നികുതി വെട്ടിപ്പിനും കാരണമായതായി ജയ്റാം രമേശ് പറഞ്ഞു. ഉയർന്ന റീഫണ്ട് കാരണം സമീപ മാസങ്ങളിൽ ജി.എസ്.ടി വരുമാനത്തിൽ കുറവുണ്ടായി. റീഫണ്ട് കിഴിച്ച് മൊത്ത ജി.എസ്.ടി വരുമാനത്തിലെ വളർച്ച കഴിഞ്ഞ ഡിസംബറിനുശേഷം 3.3 ശതമാനത്തിലേക്ക് താഴ്ന്നു. അതേസമയം, റീഫണ്ടിൽ 45.3 ശതമാനം വർധനയുണ്ടായി. റീഫണ്ടിൽ നല്ലൊരു ഭാഗം വ്യാജമാണെന്നും അദ്ദേഹം ആരോപിച്ചു. പഴുതുകളുള്ള സോഫ്റ്റ്വെയർ സംവിധാനവും ജി.എസ്.ടിയിലെ സങ്കീർണതയും തട്ടിപ്പിന് വഴിയൊരുക്കുകയാണ്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പ് വ്യാപകമാണ്. 35,132 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതിൽ കേവലം 12 ശതമാനം മാത്രമാണ് തിരിച്ചുപിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.