Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവനിത കായിക...

വനിത കായിക താരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കണം -ജസ്റ്റിസ് ഹിമ കോഹ്​ലി

text_fields
bookmark_border
Justice Hima Kohli
cancel

ന്യൂ​ഡ​ല്‍ഹി: വ​നി​ത താ​ര​ങ്ങ​ൾ കാ​യി​ക മേ​ഖ​ല​യി​ല്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ന്‍ ശ​ക്ത​മാ​യ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ഹി​മ കോ​ഹ്​​ലി. ലിം​ഗാ​ധി​ഷ്ഠി​ത ദു​രാ​ചാ​ര​ങ്ങ​ളും അ​ത്ത​രം പ​രാ​തി​ക​ളു​ടെ സ​മ​യ​ബ​ന്ധി​ത​മാ​യ പ​രി​ഹാ​ര​വും റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ശ​ക്ത​മാ​യ സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ ‘സ്പോ​ര്‍ട്സി​ലൂ​ടെ സ്ത്രീ ​ശാ​ക്തീ​ക​ര​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ന്ന ദേ​ശീ​യ സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ജ​സ്റ്റി​സ്​ ഹി​മ.

കാ​യി​ക മേ​ഖ​ല​യി​ലെ പ​രാ​തി പ​രി​ഹാ​ര​ത്തി​നാ​യി ഹെ​ൽ​പ് ലൈ​നു​ക​ള്‍ തു​ട​ങ്ങു​ക, പ​രാ​തി​ക​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ സ്വ​ത​ന്ത്ര സ​മി​തി​ക​ള്‍ സ്ഥാ​പി​ക്കു​ക, കു​റ്റ​വാ​ളി​ക​ള്‍ക്കെ​തി​രെ ക​ര്‍ശ​ന ശി​ക്ഷ​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളും അ​വ​ർ മു​ന്നോ​ട്ടു​വെ​ച്ചു.

ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​നും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍ സി​ങ്ങി​നെ​തി​രെ ഗു​സ്തി താ​ര​ങ്ങ​ള്‍ ന​ല്‍കി​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ജ​സ്​​റ്റി​സ്​ ഹി​മ കോ​ഹ്​​ലി​യു​ടെ പ​രാ​മ​ർ​ശം. കാ​യി​ക രം​ഗ​ത്തെ സ്ത്രീ​ക​ള്‍ എ​ല്ലാ​ത്ത​രം വി​വേ​ച​ന​ങ്ങ​ളി​ല്‍നി​ന്നും സം​ര​ക്ഷ​ണം അ​ർ​ഹി​ക്കു​ന്ന​വ​രാ​ണെ​ന്ന ശ​ക്ത​മാ​യ സ​ന്ദേ​ശം മു​ഴു​വ​ന്‍ സ​മൂ​ഹ​ത്തി​നും ന​ൽ​ക​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Justice Hima Kohliwomen in sports
News Summary - Need safe space for women in sports - Justice Hima Kohli
Next Story