പെട്ടെന്നുള്ള പോരാട്ടത്തിന് ഒരുങ്ങിയിരിക്കണം -വ്യോമസേന മേധാവി
text_fieldsന്യൂഡൽഹി: നിലവിലെ സാഹചര്യത്തിൽ പെട്ടെന്നുള്ള പോരാട്ടത്തിന് വ്യോമസേന തയാറായിരിക്കണമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി. ന്യൂഡൽഹിയിൽ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കൻ ലഡാക്കിലുണ്ടായതിന് സമാനമായ നീണ്ടതും അതിവേഗത്തിലുള്ളതുമായ പോരാട്ടങ്ങൾക്ക് തയാറെടുക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധോപകരണങ്ങൾക്ക് റഷ്യയെയാണ് ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നത്. യുക്രെയ്ൻ സംഘർഷം കണക്കിലെടുത്ത് റഷ്യൻ ഉപകരണങ്ങളുടെയും സ്പെയർപാർട്സുകളുടേയും വിതരണത്തിൽ കാലതാമസം ഉണ്ടാകുമെന്ന ആശങ്ക സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റഷ്യ-യുക്രെയ്ൻ സംഘർഷം യുദ്ധോപകരണങ്ങളുടെ കാര്യത്തിൽ സൈന്യം സ്വാശ്രയമാകേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. നാവിക കമാൻഡർമാരുടെ സമ്മേളനത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.