ബാല്യകാലത്ത് നേരിട്ട ലൈംഗികാതിക്രമങ്ങൾ തുറന്നുപറഞ്ഞ് നടി നീന ഗുപ്ത; ആരോടും പറയാതിരുന്നതിന്‍റെ കാരണവും
text_fieldsമുംബൈ: ബാല്യകാലത്തിൽ നേരിട്ട ലൈംഗിക ആക്രമണങ്ങളെക്കുറിച്ച് വെളിെപ്പടുത്തി ബോളിവുഡ് സിനിമ -സീരിയൽ താരം നീന ഗുപ്ത. 'സച്ച് കഹുൻ തോ' എന്ന ആത്മകഥയിലാണ് നടിയുടെ വെളിപ്പെടുത്തൽ.
സ്കൂൾ കാലം മുതൽ നേരിട്ട ദുരനുഭവങ്ങളാണ് താരം പങ്കുവെച്ചത്. ഭയമായതിനാൽ ആരോടും തുറന്നുപറഞ്ഞിരുന്നില്ലെന്നും നടി പറയുന്നു.
സ്കൂളിൽ പഠിക്കുേമ്പാൾ നേത്രരോഗ വിദഗ്ധൻ ലൈംഗികോപദ്രവം ഏൽപ്പിച്ചതും ഇക്കാര്യം അമ്മയോട് പറയാതിരുന്നതിന്‍റെ കാരണവും നടി പങ്കുവെച്ചു.
ആക്രമണവിവരം പങ്കുവെച്ചാൽ തന്നെ കുറ്റപ്പെടുത്തുമോയെന്ന കാരണത്താൽ അമ്മയോട് പറഞ്ഞില്ല. നേത്രരോഗവിദഗ്ധന്റെ ആദ്യം തന്നെ കണ്ണ് പരിശോധിക്കാൻ തുടങ്ങി. പിന്നീട് കണ്ണുമായി ബന്ധമില്ലാത്ത മറ്റു ശരീരഭാഗങ്ങളിൽ അയാൾ സ്പർശിക്കുകയായിരുന്നു. ഉള്ളിൽ ഭയം നിറഞ്ഞിരുന്നു. വീട്ടിലേക്കുള്ള മടക്കയാത്രയിൽ വെറുപ്പ് തോന്നി. വീടിന്‍റെ ഒരു മൂലയിൽ ഇരുന്ന് ആരും കാണാതെ കരഞ്ഞു. പക്ഷേ അമ്മയോട് തുറന്നുപറഞ്ഞില്ല, കാരണം അമ്മ എെന്റ തെറ്റുമൂലമാണ് ഇത്തരത്തിൽ സംഭവിച്ചതെന്ന് കുറ്റപ്പെടുത്തുമെന്ന് തോന്നി. ഡോക്ടറെ ഞാൻ പ്രലോഭിപ്പിച്ചുവെന്ന് കുറ്റപ്പെടുത്തിയേക്കുമെന്നും ഭയപ്പെട്ടു -നീന ഗുപ്ത പറയുന്നു.
നിരവധി തവണ ഡോക്ടർമാരിൽനിന്ന് ഇത്തരം അനുഭവം നേരിട്ടതായും നടി പറയുന്നു. വൈകിയാണ് താൻ മാത്രമല്ല ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയതെന്ന് മനസിലാക്കി. എന്നാൽ നിരവധി പെൺകുട്ടികൾ ഇത്തരം അനുഭവങ്ങൾ നേരിട്ടതായും അവർ ഭയം മൂലം ഇവ വെളിപ്പെടുത്താൻ തയാറായിട്ടില്ലെന്നും നീന ഗുപ്ത പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.