നീറ്റ് കോച്ചിങ് സെന്‍ററിൽ പ്രവേശനം നിഷേധിച്ചു; 18കാരി ജീവനൊടുക്കി
text_fieldsകടലൂർ (തമിഴ്നാട്): നീറ്റ് കോച്ചിങ് സെന്‍ററിൽ പ്രവേശനം നിഷേധിച്ചതിൽ മനംനൊന്ത് 18കാരി ജീവനൊടുക്കി. അബതാരണാപുരത്തെ ഉതിർഭാരതിയുടെ മകളായ നിഷ എന്ന വിദ്യാർഥിനിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
കോച്ചിങ് ക്ലാസിലേക്ക് പോകുകയാണെന്നും സ്പെഷൽ ക്ലാസുണ്ടെന്നും പറഞ്ഞാണ് മകൾ പോയതെന്ന് പിതാവ് പറയുന്നു. എന്നാൽ, പിന്നീട് വണ്ടലൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. കോച്ചിങ് സെന്‍ററിൽ മാർക്കിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർഥികളെ വേർതിരിക്കുന്നതിൽ മകൾക്ക് വിഷമമുണ്ടായിരുന്നെന്ന് പിതാവ് പറഞ്ഞു.
‘എന്റെ മകൾക്ക് 399 ലഭിച്ചു, എന്നാൽ നെയ്‌വേലിയിലെ ഇന്ദിര നഗറിലുള്ള ബൈജൂസ് കോച്ചിങ് സെന്ററിൽ 400-ന് മുകളിൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികളെ പ്രത്യേകം പരിശീലിപ്പിച്ചത് അവൾക്ക് വിഷമമുണ്ടാക്കിയിരുന്നു -പിതാവ് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
കോച്ചിങ് സെന്ററിനെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.