Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​: സി.ബി.എസ്​.ഇ...

നീറ്റ്​: സി.ബി.എസ്​.ഇ വിജ്​ഞാപനത്തിന്​ ഇടക്കാല സ്​റ്റേ

text_fields
bookmark_border
നീറ്റ്​: സി.ബി.എസ്​.ഇ വിജ്​ഞാപനത്തിന്​ ഇടക്കാല സ്​റ്റേ
cancel

ന്യൂ​ഡ​ൽ​ഹി: അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​പ​രീ​ക്ഷ​യാ​യ നീ​റ്റി​ന്​ (നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്) അ​പേ​ക്ഷി​ക്കു​ന്ന​തി​​​െൻറ നി​യ​മ​വ്യ​വ​സ്​​ഥ​ക​ൾ സം​ബ​ന്ധി​ച്ച്​ സി.​ബി.​എ​സ്.​ഇ പു​റ​ത്തി​റ​ക്കി​യ വി​ജ്​​ഞാ​പ​നം ഡ​ൽ​ഹി ഹൈ​കോ​ട​തി സ്​​റ്റേ ചെ​യ്​​തു. പൊ​തു​വി​ഭാ​ഗ​ത്തി​ന്​ 25ഉം ​സം​വ​ര​ണ വി​ഭാ​ഗ​ത്തി​ന്​ 30ഉം ​വ​യ​സ്സ്​​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യാ​ക്കി​യ​തു​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​വ്യ​വ​സ്​​ഥ​ക​ളി​ലാ​ണ്​ സ്​​റ്റേ. ജ​സ്​​റ്റി​സ്​ സ​ഞ്​​ജീ​വ്​ ഖ​ന്ന, ച​ന്ദ​ർ ശേ​ഖ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ്​ ഉ​ത്ത​വി​റ​ക്കി​യ​ത്.

നീ​റ്റി​ന്​ അ​പേ​ക്ഷ ന​ൽ​കു​േ​മ്പാ​ഴു​ള്ള നി​യ​മ​വ്യ​വ​സ്​​ഥ​ക​ളെ​ക്കു​റി​ച്ച്​ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ്​ ഉ​ത്ത​ര​വ്. മാ​ർ​ച്ച്​ ഒ​മ്പ​തി​നാ​ണ്​ നീ​റ്റ്​ അ​പേ​ക്ഷ ന​ൽ​കേ​ണ്ട അ​വ​സാ​ന തീ​യ​തി. സി.​ബി.​എ​സ്.​ഇ​യു​ടെ വി​ജ്​​ഞാ​പ​ന​മ​നു​സ​രി​ച്ച്​ ഒാ​പ​ൺ സ്​​കൂ​ളി​ൽ പ്ല​സ് ​ടു ​പ​ഠ​നം  പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, ജീ​വ​ശാ​സ്​​​ത്രം അ​ധി​ക വി​ഷ​യ​മാ​യി പ​ഠി​ച്ച​വ​ർ, 11, 12 ക്ലാ​സു​ക​ൾ വി​ജ​യി​ക്കാ​ൻ കൂ​ടു​ത​ൽ കാ​ല​മെ​ടു​ത്ത​വ​ർ, പ്രൈ​വ​റ്റ്​ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ര​ല്ല.

എ​ന്നാ​ൽ, അം​ഗീ​കൃ​ത ബോ​ർ​ഡി​​​െൻറ കീ​ഴി​ലു​ള്ള പ്രൈ​വ​റ്റ്​/​ഒാ​പ​ൺ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷ ന​ൽ​കാ​മെ​ന്ന്​ ബെ​ഞ്ച്​ നി​ർ​ദേ​ശി​ച്ചു. പ്ര​വേ​ശ​ന​പ​രീ​ക്ഷ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​തു​​വ​ഴി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ എം.​ബി.​ബി.​എ​സി​ന്​ പ്ര​വേ​ശ​നം ന​ൽ​കി എ​ന്ന്​  അ​ർ​ഥ​മി​ല്ലെ​ന്നു  ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ​ഹ​ര​ജി​യി​ൽ ഏ​പ്രി​ൽ ആ​റി​ന്​ വീ​ണ്ടും വാ​ദം കേ​ൾ​ക്കു​ന്ന​തു​വ​രെ ഇ​ട​ക്കാ​ല സ്​​റ്റേ തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEneet exammalayalam news
News Summary - NEET Exam CBSE -India News
Next Story