Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2024 4:42 PM IST Updated On
date_range 10 Jun 2024 4:42 PM ISTനീറ്റ് പരീക്ഷയിലെ ക്രമക്കേട്: എം.എസ്.എഫ് സുപ്രീം കോടതിയിൽ ഹരജി നൽകി
text_fieldsbookmark_border
ന്യൂഡൽഹി: കഴിഞ്ഞ ദിവസം പുറത്തുവന്ന നീറ്റ് പരീക്ഷ ഫലത്തിലെ ക്രമക്കേടിനെതിരെ എം.എസ്.എഫ് സുപ്രീം കോടതിയിൽ ഹരജി നൽകി. ഗ്രേസ് മാർക്ക് ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക, ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്രാന്വേഷണം നടത്തുക,
അന്വേഷണം പൂർത്തിയാകാതെ കൗൺസലിങ് നടപടിയിലേക്ക് കടക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അഡ്വ. ഹാരിസ് ബീരാൻ മുഖേന ഹരജി നൽകിയത്. വിദ്യാർഥികൾക്ക് നീതി ലഭിക്കും വരെ പോരാട്ടത്തിന് മുന്നിലുണ്ടാവുമെന്ന് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story