‘നീറ്റ്’ ഭരണഘടനാപരമാണെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: മെഡിക്കല്‍- ഡെൻറല്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളടെ പ്രവേശനത്തിന് രാജ ്യമൊട്ടുക്കും ഏകീകൃത പ്രവേശന പരീക്ഷ (നീറ്റ്) ഭരണഘടനാപരമാണെന്ന് സുപ്രീംകോടതി. ന ്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നീറ്റ് ഹനിക്കുന്നില്ലെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജികള്‍ തള് ളി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചു.
നീറ് റ് ഭരണഘടനയുടെ 19(1), 30, 25,26, 29(1) അനുഛേദങ്ങള്ക്കെതിരാണെന്ന ഹരജിക്കാരുടെ വാദം നില നില്ക്കു ന്നതല്ല. ഇന്ത്യന്‍ ഭരണഘടനയുടെ 29(1), 30 അനുഛേദങ്ങള്‍ പ്രകാരം ന്യൂനപക്ഷ സ്ഥാപനങ്ങള്‍ നട ത്താനുള്ള അവകാശത്തെ നീറ്റ് ഹനിക്കുന്നില്ല. മത ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഭരണഘടനയുടെ മറ്റു ഭാഗങ്ങളുമായി ഏറ്റുമുട്ടുന്നതല്ല.
ദേശീയ താല്പര്യത്തിനും പൊതുതാല്പര്യത്തിനും അനുസൃതമായി അവകാശങ്ങളെ സന്തുലിതമാക്കേണ്ടത് ഭരണഘടനാപരമായ താല്പര്യമാണ്. ഭരണഘടനയുടെ 30ാം അനുഛേദ പ്രകാരം നടത്തുന്ന സ്ഥാപനത്തിെൻറ അധികാരി നിയമത്തിനും മറ്റു ഭരണഘടനാ വ്യവസ്ഥകള്‍ക്കും മുകളിലല്ലെന്ന് ജസ്റ്റിസുമാരായ വിനീത് ശരണ്‍ എം.ആര്. ഷാ എന്നിവര്‍ കൂടി അടങ്ങുന്ന ബെഞ്ച് വിധിച്ചു.
ഭരണഘടനയുടെ 19(1) അനുഛേദം കച്ചവടത്തിനും വ്യവസായത്തിനും അനുവദിക്കുന്ന സ്വാതന്ത്ര്യം പരമമല്ലെന്നും നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്നും വിധി ചൂണ്ടിക്കാട്ടി.
വിദ്യാര്‍ഥികള്‍ക്കിടയിൽ യോഗ്യത പ്രോത്സാഹിപ്പിക്കുന്നതിനും മേന്മ അംഗീകരിക്കുന്നതിനും ക്രമക്കേടുകള്‍ തടയുന്നതിനുമാണ് ഈ നിയന്ത്രണങ്ങള്‍. മെഡിക്കല്‍ വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം ദേശീയ താല്പര്യത്തിന് അനുസൃതവും യോഗ്യത വിട്ടുവീഴ്ച ചെയ്യാനാവാത്തതുമാണ്. ചില സ്ഥാപനങ്ങള്‍ ഒറ്റക്ക് നടത്തുന്ന പരീക്ഷകള്‍ ദേശീയ നിലവാരത്തെ ബാധിക്കും.
പൊതു ആരോഗ്യത്തിെൻറ അഭിവൃദ്ധിക്കുള്ള നിയന്ത്രണ നടപടികള്‍ ഭരണഘടനയുടെ മാര്‍ഗനിര്‍ദേശക തത്ത്വങ്ങളില്‍ പറഞ്ഞിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സിലും ഡെൻറല്‍ കൗണ്‍സിലും 2012ല്‍ നീറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ സമര്‍പ്പിച്ച ഹരജികളെ തുടര്‍ന്ന് 2013 ജൂലൈ 18ന് ചീഫ് ജസ്റ്റിസ് അല്‍തമിസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നീറ്റ് റദ്ദാക്കിയിരുന്നു.
അന്ന് മൂന്നംഗ ബെഞ്ചില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് അനില്‍ ആര്. ദവെ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് 2016ല്‍ പുന$പരിശോധന ഹരജിയില്‍ കേസ് പുതുതായി കേള്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനിടയില്‍ നീറ്റിെൻറ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ സുപ്രീംകോടതി അനുമതി നല്‍കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.