Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ യൂത്ത്...

ഡൽഹിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിന് ലാത്തിച്ചാർജിൽ പരിക്ക്

text_fields
bookmark_border
ഡൽഹിയിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിന് ലാത്തിച്ചാർജിൽ  പരിക്ക്
cancel

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യക്കടലാസ് ചോർച്ചയുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിഷേധമാർച്ചിന് നേരെ പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് പരിക്കേറ്റു.


യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം ഡൽഹി ജന്തർമന്ദിറിൽ സംഘടിപ്പിച്ച മാർച്ചിന് നേരെയാണ് പൊലീസ് ലാത്തി വീശിയത്. നീറ്റ് ക്രമക്കേട്, അഗ്നിവീർ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യമുന്നിയിച്ച് പാർലമെന്റ് മാർച്ച് എന്ന നിലയിൽ ദേശീയ അധ്യക്ഷൻ ബി.വി ശ്രീനീവാസ് നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.


വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് അധ്യക്ഷന്മാർ പ്രസംഗിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും ബാരിക്കേടുകളടക്കം മറികടന്ന് മാർച്ചുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോൾ പൊലീസ് ലാത്തി വീശുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEETDelhiRahul Mamkootathil
News Summary - NEET : Rahul Mamkootathil injured during protest in Delhi
Next Story