നീറ്റ് തട്ടിപ്പ്: മലയാളി ഉൾപ്പെടെ രണ്ടു വിദ്യാർഥികൾക്ക് ജാമ്യം
text_fieldsചെന്നൈ: നീറ്റ് പരീക്ഷ ആൾമാറാട്ടക്കേസിൽ രണ്ടു വിദ്യാർഥികൾക്ക് മധുര ഹൈകോടതി ബെഞ ്ച് ജാമ്യം അനുവദിച്ചു. മധുര സെൻട്രൽ ജയിലിൽ കഴിയുന്ന ബാലാജി മെഡിക്കൽ കോളജ് വിദ്യാ ർഥി ചെന്നൈ സ്വദേശി പ്രവീൺ, എസ്.ആർ.എം മെഡിക്കൽ കോളജിലെ തൃശൂർ സ്വദേശി രാഹുൽ എന്നിവർക്കാണ് ജസ്റ്റിസ് സ്വാമിനാഥൻ ജാമ്യം അനുവദിച്ചത്. ദിവസവും രാവിലെ പത്തരക്ക് മധുര സി.ബി.സി.െഎ.ഡി ഡെപ്യൂട്ടി സൂപ്രണ്ടിെൻറ ഒാഫിസിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം.
അതേസമയം, പ്രവീണിെൻറ പിതാവ് ഡോ. ശരവണൻ, രാഹുലിെൻറ പിതാവ് ഡേവിസ് എന്നിവർക്ക് ജാമ്യം അനുവദിച്ചില്ല. നാലുപേരും ഒന്നിച്ചാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. കേസിൽ ആദ്യം അറസ്റ്റിലായ തേനി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥി ചെന്നൈ തണ്ടയാർപേട്ട സ്വദേശി ഉദിത്സൂര്യക്ക് ഒരാഴ്ച മുമ്പ് കോടതി ജാമ്യം നൽകിയിരുന്നു. അതേസമയം, ഉദിത്സൂര്യയുടെ പിതാവ് ഡോ. കെ.എസ്. വെങ്കടേശന് ജാമ്യം അനുവദിച്ചിരുന്നില്ല.
മക്കളെ ഏതുവിധേനയും ഡോക്ടറാക്കണമെന്ന രക്ഷിതാക്കളുടെ ദുരാഗ്രഹമാണ് കുറ്റകൃത്യത്തിന് കാരണമാവുന്നതെന്ന് നേരേത്ത കോടതി അഭിപ്രായപ്പെട്ടിരുന്നു. മൊത്തം അഞ്ചു വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ് അറസ്റ്റ് ചെയ്യപ്പെട്ട് മധുര ജയിലിൽ കഴിയുന്നത്. ഇതിൽ മൂന്നു വിദ്യാർഥികൾ മാത്രമാണ് ജാമ്യത്തിലിറങ്ങിയത്. കേസുമായി ബന്ധപ്പെട്ട തമിഴ്നാട് സി.ബി.സി.െഎ.ഡി പൊലീസിെൻറ തുടരന്വേഷണം വഴിമുട്ടിനിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.