നീറ്റ് വിധി കോൺഗ്രസിനേറ്റ പ്രഹരം - മന്ത്രി ധർമേന്ദ്ര പ്രധാൻ
text_fieldsന്യൂഡൽഹി: നീറ്റ്-യുജി വിഷയത്തിൽ സുപ്രീംകോടതി വിധി വിദ്യാർഥികളുടെ തോൽവിയല്ലെന്നും കോൺഗ്രസിന്റെ നിരുത്തരവാദ മനോഭാവത്തിനും വില കുറഞ്ഞ രാഷ്ട്രീയത്തിനുമേറ്റ പ്രഹരമാണെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
വിവാദമായ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി വീണ്ടും നടത്താൻ ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി തള്ളിയത് ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. രാജസ്ഥാനിൽ കോൺഗ്രസ് ഭരിക്കുമ്പോൾ പരീക്ഷ പേപ്പർ ചോർന്നത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അറിയില്ലേ എന്ന് അദ്ദേഹം ചോദിച്ചു.
നീറ്റ് നിർത്തി പഴയ സമ്പ്രദായം കൊണ്ടുവരണം -മായാവതി
ലഖ്നോ: നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന് പഴയ രീതി പുനഃസ്ഥാപിക്കണമെന്നും ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ ക്രമക്കേട് ഗുരുതര പ്രശ്നമാണ്. ഇതുസംബന്ധിച്ച കോടതി വിധി എന്തുതന്നെയായാലും ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കുമുണ്ടായ വേദനയും മാനസിക സംഘർഷവും എപ്പോഴും വേട്ടയാടുന്നതാണ്. പ്രധാനപ്പെട്ട പരീക്ഷ ശരിയായി നടത്താൻ കഴിയുമെന്ന് ഉറപ്പുനൽകുന്നതിൽ കേന്ദ്രം പരാജയപ്പെട്ടതായും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.